ഇടുക്കി ചിത്തിരപുരം പവർ ഹൗസിന് സമീപം 54-കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചനിലയിൽ

Published : May 15, 2021, 06:12 PM IST
ഇടുക്കി ചിത്തിരപുരം പവർ ഹൗസിന് സമീപം 54-കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചനിലയിൽ

Synopsis

ചിത്തിരപുരം പവർഹൗസിന് സമീപം 54-കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചനിലയിൽ. തിരുനൽവേലി സ്വദേശി സൗന്ദരരാജനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇടുക്കി: ചിത്തിരപുരം പവർഹൗസിന് സമീപം 54-കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചനിലയിൽ. തിരുനൽവേലി സ്വദേശി സൗന്ദരരാജനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 12 വർഷമായി സൗദിയിൽ ജോലിയിലായിരുന്ന ഇദ്ദേഹം ഭാര്യാമാതാവിൻ്റെ മരണത്തെ തുടർന്ന്  ഭാര്യ നിർമ്മലയുടെ വീട്ടിൽ എത്തിയത് രണ്ട് ദിവസം മുൻപാണ്. 

ഇന്ന് രാവിലെ ഒൻപതരയോടെ പവർ ഹൌസിന് സമീപമുള്ള കടയിൽ പോകാൻ ഇറങ്ങിയ സൗന്ദരരാജനെ ഉച്ചയ്ക്ക് ഒരുമണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്ന് പത്ത് മീറ്ററോളം താഴെ റോഡിൽ മരിച്ചുകിടക്കുകയായിരുന്നു. സമീപത്തെ കശുമാവ് വൈദ്യുത ലൈനിലേക്ക് വീണുകിടപ്പുണ്ട്. ഇതിൽ നിന്നും ഷോക്ക് ഏറ്റതായിരിക്കാം മരണ കാരണം എന്നാണ് നിഗമനം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സിസിവിടിയിൽ 'ചവിട്ടി കള്ളൻ'; ഇരിണാവിൽ 2 ഷോപ്പുകളിൽ മോഷണം, കള്ളനെ തിരിഞ്ഞ് പൊലീസ്
പരസ്യമദ്യപാനം ചോദ്യം ചെയ്‌ത പോലീസിന് നേരെ ആക്രമണം: കെ എസ് യു നേതാവടക്കം പിടിയിൽ