ലീഗൽ മെട്രോളജി വകുപ്പ് പരിശോധന; കണ്ടെത്തിയത് 55 കേസുകൾ

By Web TeamFirst Published Dec 20, 2019, 9:02 PM IST
Highlights

ലീഗൽ മെട്രോളജി വകുപ്പ് ആലപ്പുഴയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് 55 കേസുകള്‍. 

ആലപ്പുഴ: ലീഗൽ മെട്രോളജി വകുപ്പ് ജില്ലയിൽ ഡിസംബർ പകുതി വരെ വിവിധ മേഖലകളിൽ നടത്തിയ പരിശോധനകളിൽ 55 കേസുകൾ കണ്ടെത്തുകയും 262000 രൂപ (രണ്ട് ലക്ഷത്തി അറുപത്തി രണ്ടായിരം) പിഴ ഈടക്കുകയും ചെയ്തു. പാക്കിങ്ങ് രജിസ്റ്റ്ട്രേഷൻ ഇല്ലാതെ പാൽ പാക്ക് ചെയ്ത് വിറ്റതിന് ചേർത്തല തങ്കിയിലുള്ള സ്ഥാപനത്തിന് 5000 രൂപ പിഴ ഇട്ടു.

ബില്ലിൽ സ്വർണ്ണത്തിന്റെ ശുദ്ധത രേഖപ്പെടുത്താത്തതിന് പട്ടണക്കാട്ടുള്ള രണ്ട് ജ്വല്ലറികൾക്കെതിരെ നടപടി സ്വീകരിച്ചു. ആവശ്യമായ രേഖപ്പെടുത്തലുകളില്ലാതെ വെളിച്ചണ്ണ പാക്ക് ചെയ്ത് വിതരണം നടത്തിയവരിൽ നിന്നും 45000 രൂപ പിഴ ഈടക്കുകയും നിയമാനുസരണമല്ലാതെ സൺഫ്ളവർ ഓയിൽ പാക്ചെയ്ത് വിറ്റവർക്കെതിരെ നിയമ നടപടികൾ ആരഭിക്കുകയും ചെയ്തു.
പറവൂരിലെ നെല്ല് സംഭരണശാലയിൽ ക്യത്യത ഇല്ലാത്ത ത്രാസ് ഉപയോഗിച്ചതിന് 12000 രൂപ പിഴ ഈടാക്കി.

അളവ് തൂക്ക നിയമ ലഘനത്തിന് ഹരിപ്പാട്ടുള്ള നാലു ബേക്കറികളിൽ 19000 രൂപയും കൊറിയർ സർവ്വീസിന് 4000 രൂപയും പിഴയിട്ടു. മാവേലിക്കരയിൽ വാതിൽപ്പടി വിതരണം നടത്തിയ രണ്ട് വാഹനങ്ങളിൽ ക്യത്യത വരുത്താത്ത ത്രാസുകൾ ഉപയോഗിച്ചതിന് 4000 രൂപ പിഴ ഈടാക്കി. ക്രിസ്മസ് വിപണിയിൽ അളവ് തൂക്ക തട്ടിപ്പിനെതിരേയും വില വർധനക്കെതിരേയും വകുപ്പ് പരിശോധനകളും നടപടികളും ആരംഭിച്ചു. 
 

click me!