മലപ്പുറം ജില്ലയിലെ പട്ടിക വർഗ കോളനികളിൽ ഏഴ് സ്മാർട്ട് അങ്കണവാടികൾ

Web Desk   | Asianet News
Published : Dec 20, 2019, 08:50 PM IST
മലപ്പുറം ജില്ലയിലെ പട്ടിക വർഗ കോളനികളിൽ ഏഴ് സ്മാർട്ട് അങ്കണവാടികൾ

Synopsis

ഏഴു അങ്കണവാടികളിലും ജീവനക്കാരായി അതത് പ്രദേശത്തെ പട്ടിക വർഗ വിഭാഗക്കാരെ തന്നെ നിയമിച്ച് കോളനി നിവാസികൾക്ക്  തൊഴിൽ ലഭ്യത ഉറപ്പ് വരുത്തും

മലപ്പുറം: പട്ടിക വർഗ കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി വനിതാ ശിശു വികസന വകുപ്പിന്‍റെ 'അങ്കണവാടി ഓൺ ഡിമാൻഡ്' പദ്ധതിയിൽ ജില്ലയിൽ ഏഴ് സ്മാർട്ട് അങ്കണവാടികൾ ആരംഭിക്കുന്നു. നിലമ്പൂരിലെ കരുളായി, പാട്ടക്കരിമ്പ്, മമ്പാട്, കല്ലുവരി, കുരീരി എസ് ടി കോളനി, എടവണ്ണ, അലയ്ക്കൽ തുടങ്ങിയ പട്ടികവർഗ മേഖലകളിലാണ് സ്മാർട്ട് അങ്കണവാടികൾ നിർമിക്കുന്നത്.

ഏഴു അങ്കണവാടികളിലും ജീവനക്കാരായി അതത് പ്രദേശത്തെ പട്ടിക വർഗ വിഭാഗക്കാരെ തന്നെ നിയമിച്ച് കോളനി നിവാസികൾക്ക്  തൊഴിൽ ലഭ്യത ഉറപ്പ് വരുത്തും. ഇത് സംബന്ധിച്ച പ്രൊപ്പോസൽ സർക്കാരിന് സമർപ്പിച്ചു. കുഞ്ഞുങ്ങളുടെ മാനസിക, ശാരീരിക, സാമൂഹിക വികസനത്തിന് അടിത്തറ പാകുന്ന അങ്കണവാടികളിലൂടെ ഐ സി ഡി എസ് സേവനങ്ങൾ പട്ടിക വർഗ മേഖലകളിലേക്കും കൂടുതൽ ഫലപ്രദമായി എത്തിക്കാനാണ് വനിതാ ശിശുവികസനവകുപ്പ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

കുട്ടികളിലെ പോഷകാഹാരകുറവ് പരിഹരിക്കാനും ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്താനും  ഇതിലൂടെ സാധിക്കും. അങ്കണവാടി ഓൺ ഡിമാൻഡ് പദ്ധതി പ്രകാരം സംസ്ഥാനത്തെ പട്ടിക വർഗ മേഖലകളിൽ 112 അങ്കണവാടികളാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇടുക്കിയില്‍ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്
പ്രജനനകാലം; കടുവയുണ്ട്... ശബ്ദം ഉണ്ടാക്കണേ; മുന്നറിയിപ്പുമായി കേരളാ വനം വകുപ്പ്