
ഇടുക്കി: മറയൂരിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ചുരക്കുളം ആദിവാസി ഉന്നതിയിലെ മുരുകൻ (55) ആണ് മരിച്ചത്. കാട്ടാനയെ കണ്ട് ഭയന്നോടിയതാണ് മരണ കാരണമെന്നും മുരുകനെ കാട്ടാന ആക്രമിച്ചുവെന്നും നാട്ടുകാർ പറയുന്നു. കാട്ടാന ആക്രമണത്തിലാണ് മുരുകൻ മരിച്ചതെന്ന് ആരോപിച്ച് നാട്ടുകാർ ആശുപത്രിയിൽ പ്രതിഷേധിച്ചു. എന്നാൽ, പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് വനം വകുപ്പ് അറിയിച്ചു. പ്രദേശത്തുള്ള കാട്ടാനയെ വനത്തിലേക്ക് തുരത്തിയെന്നും ഇപ്പോഴും നിരീക്ഷണം തുടരുകയാണെന്നും അധികൃതർ വിശദീകരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam