ടെറസിൽ നിന്ന് പപ്പായ പറിക്കുന്നതിനിടെ കാൽ വഴുതി താഴേക്ക് വീണു, വീട്ടമ്മക്ക് ദാരുണാന്ത്യം 

Published : Nov 11, 2024, 02:56 PM ISTUpdated : Nov 11, 2024, 03:08 PM IST
ടെറസിൽ നിന്ന് പപ്പായ പറിക്കുന്നതിനിടെ കാൽ വഴുതി താഴേക്ക് വീണു, വീട്ടമ്മക്ക് ദാരുണാന്ത്യം 

Synopsis

ടെറസിൽ നിന്ന് പപ്പായ പറിക്കുന്നതിനിടെ കാൽ വഴുതി താഴേക്ക് വീണാണ് അപകടമുണ്ടായത്. 

കണ്ണൂർ : വീടിന്റെ റെറസിൽ നിന്നും താഴേക്ക് വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം. ഒഴക്രോം സ്വദേശി ശാന്ത(55) യാണ് മരിച്ചത്. വീടിന് സമീപത്തായിരുന്ന പപ്പായമരമുണ്ടായിരുന്നത്. ടെറസിൽ കയറി നിന്ന് പപ്പായ പറിക്കുന്നതിനിടെ കാൽ വഴുതി താഴേക്ക് വീണാണ് അപകടമുണ്ടായത്. 

ഉപതെരഞ്ഞെടുപ്പ്: 3 നിയോജക മണ്ഡലങ്ങളിൽ ശമ്പളത്തോട് കൂടിയ പൊതു അവധി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകം

അതിനിടെ, തൃശൂരിൽ കിണറ്റിൽ വീണ വീട്ടമ്മയെ ഫയര്‍ഫോഴ്സ് രക്ഷിച്ചു. അരിമ്പൂർ കൈപ്പിള്ളിയിലാണ് കിണറ്റിൽ വീണ വീട്ടമ്മയെ ഫയർഫോഴ്സ് രക്ഷിച്ച് കരക്ക് കയറ്റിയത്. പൈനോത്ത് വടക്കേത്തല വീട്ടിൽ മോളി (57) യാണ് 50 അടി താഴ്ച്ചയുള്ള കിണറ്റിൽ വീണത്. വീഴ്ചയിൽ മോട്ടോര്‍ പമ്പിന്‍റെ പൈപ്പിൽ പിടിച്ച് തൂങ്ങി കിടക്കുകയായിരുന്നു. പൈപ്പിൽ തൂങ്ങി നിന്നതാണ് രക്ഷയായത്. സംഭവം അറിഞ്ഞ് തൃശൂരിൽ നിന്ന് അഗ്നിരക്ഷാ സേന ഉടൻ സ്ഥലത്തെത്തി. തുടര്‍ന്ന് രക്ഷാഉപകരണങ്ങള്‍ ഉപയോഗിച്ച് മോളിയെ അഗ്നിരക്ഷാ സേന കിണറ്റിൽ നിന്ന് പുറത്തെത്തിച്ചു. നെറ്റ് കെട്ടി താഴേ ഇറക്കിയശേഷം അതിൽ മുകളിലേക്ക് ഉയര്‍ത്തി. ഉടൻ തന്നെ തൃശൂരിലെ ആശുപത്രിയിലെത്തിച്ച പ്രാഥമിക ശുശ്രൂഷകള്‍ നൽകി.


 

PREV
Read more Articles on
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം