64 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 55 കാരൻ പിടിയിൽ, പീഡനശ്രമം പട്ടാപ്പകൽ വീട്ടിൽ ആരുമില്ലാതിരുന്നപ്പോൾ

Published : Mar 19, 2026, 04:19 PM IST
Raju

Synopsis

ഇരവിപുരം പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് രാജുവിന്റെ വീട്ടിലെത്തി കസ്റ്റഡിയിൽ എടുത്തു. ആക്രമണത്തിൽ പരിക്കേറ്റ 64കാരി കൊല്ലം ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്.

കൊല്ലം: പട്ടാപ്പകല്‍ 64 കാരിയെ ലൈംഗികമായ് പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസി അറസ്റ്റിൽ. കൊല്ലം മയ്യനാട് വലിയവിളനഗർ രാജേഷ് ഭവനിൽ 55 കാരനായ ആർ രാജു എന്ന രാജുവാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭംവം. 64കാരി വീട്ടിൽ തനിച്ചാണെന്ന് മനസ്സിലാക്കിയ രാജു വീട്ടിലെത്തി ഇവരെ ആക്രമിക്കുകയായിരുന്നു. നിലവിളികേട്ട് മകന്റെ ഭാര്യ ഓടിയെത്തിയപ്പോഴേക്കും രാജു ഓടി രക്ഷപെട്ടു. ഇരവിപുരം പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് രാജുവിന്റെ വീട്ടിലെത്തി കസ്റ്റഡിയിൽ എടുത്തു. ആക്രമണത്തിൽ പരിക്കേറ്റ 64കാരി കൊല്ലം ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇരവിപുരം സിഎ പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മലപ്പുറത്ത് വീട് പൊളിക്കുന്നതിനിടെ അപ്രതീക്ഷിത അപകടം: കോൺക്രീറ്റ് സ്ലാബ് നെഞ്ചത്ത് വീണ് നിർമാണ തൊഴിലാളി മരിച്ചു
18കാരി കോതമംഗലത്തെത്തിയത് കോളേജിൽ പഠിക്കാൻ, പെട്ടെന്ന് പഠിപ്പ് നിര്‍ത്തി, ഒടുവിൽ സുഹൃത്തിനൊപ്പം എംഡിഎംഎയുമായി പിടിയിൽ