ഫ്ലാസ്കിൽ പ്രത്യേക അറയുണ്ടാക്കി ഒളിപ്പിച്ചു, കൊണ്ടുവന്നത് ബെംഗളൂരുവിൽ നിന്ന്; ലക്ഷങ്ങൾ വിലയുള്ള എംഡിഎംഎയുമായി ഫോർട്ട് കൊച്ചി സ്വദേശികൾ പിടിയിൽ

Published : Apr 04, 2026, 05:40 PM IST
mdma in flask

Synopsis

ലക്ഷങ്ങൾ വിലമതിക്കുന്ന 550 ഗ്രാം എംഡിഎംഎയുമായി ഫോർട്ട് കൊച്ചി സ്വദേശികളായ രണ്ട് പേരെ അങ്കമാലിയിൽ വെച്ച് പൊലീസ് പിടികൂടി. ബെംഗളൂരുവിൽ നിന്ന് കടത്തുകയായിരുന്ന ലഹരി, ഫ്ലാസ്ക്കിൽ ഉണ്ടാക്കിയ പ്രത്യേക അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. 

കൊച്ചി: ലക്ഷങ്ങൾ വില വരുന്ന 550 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിലായി. ഫോർട്ട് കൊച്ചി സ്വദേശികളായ മുഹ്സിൻ (മൂസിൻ 28), മുഹമ്മദ് സഹിൽ (25) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫും അങ്കമാലി പൊലീസും ചേർന്ന് പിടികൂടിയത്. പ്രതികൾ ബെംഗളൂരുവിൽ നിന്നും രാസ ലഹരി വാങ്ങി ബൈക്കിൽ വാണിയംപാറ വരെ സഞ്ചരിച്ചു. തുടർന്ന് ടാക്സി കാറിൽ അവിടെ നിന്നും കൊച്ചി സിറ്റിയിൽ വില്പന നടത്തുന്നതിനായി പോകുന്ന വഴി അങ്കമാലിയിൽ വച്ച് സാഹസികമായി വണ്ടി തടഞ്ഞ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഫ്ലാസ്ക്കിൽ പ്രത്യേക അറയുണ്ടാക്കി അതിനകത്ത് ഒളിപ്പിച്ച നിലയിലാണ് രാസലഹരി കണ്ടെത്തിയത്. സിറ്റിയിലെ മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളാണിവർ എന്ന് പൊലീസ് പറഞ്ഞു.

ജില്ലാ പൊലീസ് മേധാവി കെഎസ് സുദർശന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. ഡാൻസാഫ് ടീമിനൊപ്പം, ഡി വൈ എസ് പി മാരായ ജെ.ഉമേഷ് കുമാർ, ബാബുക്കുട്ടൻ, അങ്കമാലി ഇൻസ്പെക്ടർ എ രമേഷ്, എസ്ഐമാരായ കെ പി വിജു, എം എസ് ബിജിഷ്, എൻകെ ശ്യാം, ലാൻസി ദാസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാത്രി വീട്ടില്‍ കയറി ആക്രമിച്ചത് യുവതിയെയും ഭര്‍തൃമാതാവിനെയും; മധ്യവയസ്‌കനെയും മകനെയും കോടതി റിമാന്റ് ചെയ്തു
ലക്ഷ്യമിട്ടത് വിമാനത്താവള പരിസരങ്ങളിലെ വിൽപ്പന, രാസലഹരി കണ്ടെത്തിയത് സിപ് ലോക് കവറിൽ; കൊച്ചിയിൽ യുവതി അടക്കം നാല് പേർ പിടിയിൽ