ലക്ഷ്യമിട്ടത് വിമാനത്താവള പരിസരങ്ങളിലെ വിൽപ്പന, രാസലഹരി കണ്ടെത്തിയത് സിപ് ലോക് കവറിൽ; കൊച്ചിയിൽ യുവതി അടക്കം നാല് പേർ പിടിയിൽ

Published : Apr 04, 2026, 04:09 PM IST
mdma arrest kochi

Synopsis

കൊച്ചിയിൽ എംഡിഎംഎയുമായി യുവതി ഉൾപ്പെടെ നാല് പേർ പൊലീസ് പിടിയിലായി. കരിയാട് ഭാഗത്തുള്ള ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു ഇവർ. സിപ് ലോക് കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു രാസ ലഹരി കണ്ടെത്തിയത്.

കൊച്ചി: എംഡിഎംഎയുമായി യുവതി ഉൾപ്പടെ നാല് പേർ പൊലീസ് പിടിയിൽ. മൂന്നര ഗ്രാം എംഡിഎംഎയാണ് ചെങ്ങമനാട് സ്വദേശി അഭിജിത്ത് പുരുഷോത്തമൻ (24), നൂറനാട് സ്വദേശി ഷെൽജിക് (28), തൃക്കാക്കര സ്വദേശി റിഷാദ് (26), കോഴിക്കോട് ഫറോഖ് സ്വദേശി റിൻസി മുംതാസ് (32) എന്നിവരിൽ നിന്നും റൂറൽ ജില്ലാ ഡാൻസാഫും നെടുമ്പാശേരി പൊലീസും ചേർന്ന് പിടികൂടിയത്.

കരിയാട് ഭാഗത്തുള്ള ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു ഇവർ. സിപ് ലോക് കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു രാസ ലഹരി കണ്ടെത്തിയത്. എയർപോർട്ട് ഭാഗങ്ങളിൽ വില്പന നടത്തുകയായിരുന്നു ലക്ഷ്യമെന്നും ഇവർ നേരത്തെയും സമാന കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. പിടിയിലായ യുവതി റിമാൻഡ് കഴിഞ്ഞ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. 

ഡാൻസാഫ് ടീമിനെ കൂടാതെ നർക്കോട്ടിക് സെൽ ഡിവൈഎസ്പി ജെ ഉമേഷ് കുമാർ, നെടുമ്പാശേരി ഇൻസ്പെക്ടർ ബി കെ അരുൺ, എസ്ഐമാരായ എൻ ജയപ്രകാശ്, ഹമീദ്, എ സി ബിജു, എഎസ്ഐമാരായ എം വി ബിനു, പി എൻ നൈജു, സി പി ഒ ഹസൻ കെ കരീം എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീട് ലൈഫിൽ ലഭിച്ചതല്ല, ലോണെടുത്ത് നിർമിച്ചതാണെന്ന് വ്ലോ​ഗർ ശാലു പേയാട്, ലൈഫിൽ ലഭിച്ചതാണെന്ന് തെളിയിച്ച് വാർഡ് മെമ്പർ, പിന്തുണയുമായി അമ്മയും
മൊബൈൽ ഫോണിലെ ടോർച്ച് തെളിച്ച് പതിനഞ്ച് മിനിറ്റോളം നീണ്ട ശ്രമം, ഒടുവിൽ ബൈക്കിൻ്റെ ഹാൻഡിൽ ലോക്ക് തകർത്തു; ബൈക്കുമായി കടന്ന യുവാക്കളെ തിരഞ്ഞ് പൊലീസ്