ഉത്സവത്തിനിടെ എസ്.ഐ 56 കാരന്റെ പല്ലടിച്ചു കൊഴിച്ചു; മറ്റു പല്ലുകൾ ഇളകി, പരാതി

Published : Jan 26, 2024, 01:32 PM ISTUpdated : Jan 26, 2024, 01:37 PM IST
ഉത്സവത്തിനിടെ എസ്.ഐ 56 കാരന്റെ പല്ലടിച്ചു കൊഴിച്ചു; മറ്റു പല്ലുകൾ ഇളകി, പരാതി

Synopsis

തന്റെ പല്ലടിച്ചു കൊഴിച്ചെന്ന് കാണിച്ച് മുരളി പാവറട്ടി സ്റ്റേഷൻ എസ്.ഐ ജോഷിക്കെതിരെ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നൽകി. വാക കാർത്യായനി ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് സംഭവം. 

തൃശൂർ: പാവറട്ടിയിൽ പൊലീസ് ഉദ്യോഗസ്ഥൻ 56കാരന്റെ പല്ലിടിച്ചു കൊഴിച്ചെന്ന് പരാതി. വാക കുന്നത്തുള്ളി മുരളിയാണ് പാവറട്ടി സ്റ്റേഷൻ എസ്.ഐ ജോഷിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. തന്റെ പല്ലടിച്ചു കൊഴിച്ചെന്ന് പരാതിയിൽ പറയുന്നു.  സംഭവത്തിൽ മുരളി മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നൽകി. വാക കാർത്യായനി ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് സംഭവം. 

ഉത്സവത്തിനിടെ പ്രാദേശിക കമ്മിറ്റിയുടെ എഴുന്നള്ളിപ്പ് ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടയിലാണ് പരാതിക്കടിസ്ഥാനമായ സംഭവമുണ്ടായത്. മുരളിയെ പൊലീസ് അകാരണമായി മർദിച്ചുവെന്നാണ് പരാതി. മുരളിയുടെ മുൻ വശത്തെ രണ്ട്പല്ലുകൾ നഷ്ടപ്പെട്ടതായും മറ്റു പല്ലുകൾ ഇളകിയതായും പരാതിയിൽ പറയുന്നു. പൊലീസ് മുരളിയെ അകാരണമായി മർദ്ദിക്കുകയായിരുന്നുവെന്ന് സഹോദരി സരളയും പറഞ്ഞു. 

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്; യുവാവിന് ഏഴുവർഷം തടവും പിഴയും

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ