എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്; യുവാവിന് ഏഴുവർഷം തടവും പിഴയും

Published : Jan 26, 2024, 01:29 PM IST
എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്; യുവാവിന് ഏഴുവർഷം തടവും പിഴയും

Synopsis

കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അയിരൂർ പൊലീസ് കേസെടുക്കുകയായിരുന്നു. ഈ കേസിലാണ് ഇപ്പോൾ കോടതി വിധി പ്രസ്താവിച്ചത്.

തിരുവനന്തപുരം: പോക്സോ കേസ് പ്രതിക്ക് 7 വർഷം തടവ് ശിക്ഷ. 2017 ൽ അയിരൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ്  വർക്കല പോക്സോ ഫാസ്റ്റ് ട്രാക്ക് കോടതി കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചത്.  ഇലകമൺ സ്വദേശി ലാൽ ( 39 ) എട്ടുവയസ്സുള്ള പെൺകുട്ടിയെ വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്ത് ഉപദ്രവിക്കുകയായിരുന്നു. കുട്ടി ബലമായി വായ് പൊത്തി ഉപദ്രവിച്ചു. ഇത് കണ്ട ഇളയ സഹോദരനായ കുട്ടി എതിർക്കാൻ ശ്രമിച്ചപ്പോൾ ആ കുട്ടിയെയും ഇയാൾ മർദ്ദിച്ചു.

കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അയിരൂർ പൊലീസ് കേസെടുക്കുകയായിരുന്നു. ഈ കേസിലാണ് ഇപ്പോൾ കോടതി വിധി പ്രസ്താവിച്ചത്. ലാലിന്  മേൽ ചുമത്തിയ വിവിധ വകുപ്പുകളിലായി 18 വർഷം തടവും  30,000 രൂപ പിഴയുമാണ് കോടതി  വിധിച്ചത്. ആകെ 7 വർഷം തടവ് ശിക്ഷ അനുഭവിച്ചാൽ മതിയാകും. പിഴത്തുകയിൽ നിന്നും 20,000 രൂപ പെൺകുട്ടിക്ക് നൽകാനും കോടതി പറഞ്ഞു.  

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കന്യാകുമാരിയിലെ ക്ഷേത്രത്തിൽ കവർച്ച നടത്തി കേരളത്തിലേക്ക് മുങ്ങി, മോഷ്ടാവിനെ ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ച പൊലീസ് കുടുക്കി
എല്ലാ പ്രശ്നത്തിനും പരിഹാരം പ്രാർത്ഥന, ആലപ്പുഴയിലെ വീട്ടമ്മ അഷറഫിനെ കണ്ണടച്ച് വിശ്വസിച്ചു, താലിമാലയടക്കം 5 പവനും 1.5 ലക്ഷവും തട്ടിയ 52കാരൻ പിടിയിൽ