
മലപ്പുറം: വീട്ടില്‍ അതിക്രമിച്ച് കയറി 48 കാരിയെ ബലാത്സംഗം ചെയ്ത 57കാരന് 12 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. നരിപ്പറമ്പ് സ്വദേശി നാരായണനെയാണ് (57) പൊന്നാനി ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജി സുബിത ചിറക്കല്‍ ശിക്ഷിച്ചത്. 2019 നവംബർ 28നാണ് കേസിനാസ്പദമായ സംഭവം.
പ്രതി പരാതിക്കാരിയെ ഉപദ്രവിക്കണമെന്ന ഉദ്ദേശ്യത്തോടെ വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്തുവെന്നാണ് കോടതി കണ്ടെത്തിയത്. പിഴ അടച്ചാൽ അത് അതിജീവിതക്ക് നല്‍കും. അതിജീവിതക്ക് നഷ്ടപരിഹാരം നല്‍കാനായി ജില്ല ലീഗല്‍ സർവിസ് അതോറിറ്റിക്കും നിർദേശം നല്‍കിയിട്ടുണ്ട്.
പൊന്നാനി സ്റ്റേഷന്‍ ഇന്‍സ്പെക്ടറായിരുന്ന സണ്ണി ചാക്കോ, സബ് ഇന്‍സ്പെക്ടറായിരുന്ന ബേബിച്ചന്‍ ജോര്‍ജ്, അനില്‍ കുമാര്‍, എസ്.സി.പി.ഒ മഞ്ജുള എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.കെ. സുഗുണ ഹാജരായി.
സൊമാറ്റോ ഡെലിവറി ഏജന്‍റ് ഭക്ഷണ പാക്കറ്റ് മോഷ്ടിക്കുന്ന സിസിടിവി ദൃശ്യം; ക്ഷമാപണം നടത്തി കമ്പനി
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam