
പാലക്കാട് : പട്ടാപ്പകൽ റോഡിന് സമീപത്തെ കടയ്ക്ക് മുന്നിൽ നിന്നും വളർത്തുനായക്കുട്ടിയെ മോഷ്ടിച്ചതായി പരാതി. മണ്ണാർക്കാട് സ്വദേശിയായ വർക്‌ഷോപ്പ് ഉടമയായ ബഷീർ എന്നയാളാണ് പരാതി നൽകിയത്. വ്യാഴാഴ്ച വൈകിട്ട് 4.30 നാണ് നായക്കുട്ടിയെ മോഷണം പോയത്. ബഷീറിൻ്റെ കടയ്ക്ക് മുന്നിലാണ് നായക്കുട്ടിയെ കെട്ടിയിട്ടിരുന്നത്. കടയിൽ നല്ല തിരക്കായതിനാൽ നായക്കുട്ടി നഷ്ടപ്പെട്ട വിവരം അറിഞ്ഞില്ല. പിന്നീട് സിമ്പി ടി വി പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഓട്ടോറിക്ഷയിൽ എത്തിയ ഒരാൾ കടയ്ക്ക് പുറത്തുനിൽക്കുകയായിരുന്ന നായക്കുട്ടിയെ പിൻസീറ്റിലേക്ക് എടുത്ത് വെച്ച് കൊണ്ടു പോകുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുളളത്. വാഹനത്തിൻ്റെ നമ്പർപ്ലേറ്റ് വ്യക്തമല്ല. കാർ പെയിന്റിങ് കടയിൽ നിന്നാണ് മോഷണമുണ്ടായത്. ഓട്ടോറിക്ഷ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.
കണ്ണൂർ രാമപുരത്ത് ടാങ്കറിൽ നിന്ന് വാതക ചോർച്ച, സമീപത്തെ നഴ്സിംഗ് കോളേജിലെ 10 പേർക്ക് ദേഹാസ്വാസ്ഥ്യം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam