പ്രായപൂ‌ര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികതിക്രമം നടത്തിയത് 2 വ‌ർഷം; 58കാരന് കോടതി വിധിച്ചത് 16 വര്‍ഷത്തെ തടവ്

Published : Aug 09, 2025, 07:50 AM IST
Pocso

Synopsis

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകതിക്രമം നടത്തിയെന്ന കേസില്‍ അമ്പത്തിയെട്ടുകാരന് ശിക്ഷിച്ച് കോടതി. ഇന്ത്യന്‍ ശിക്ഷാ നിയമം, പോക്‌സോ ആക്ടുകളിലെ വിവിധ വകുപ്പുകള്‍ പ്രകാരം പ്രതിക്ക് 16 വര്‍ഷം തടവും 25000 രൂപ പിഴയുമാണ് വിധിച്ചത്.

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകതിക്രമം നടത്തിയെന്ന കേസില്‍ അമ്പത്തിയെട്ടുകാരന് ശിക്ഷിച്ച് കോടതി. ഇന്ത്യന്‍ ശിക്ഷാ നിയമം, പോക്‌സോ ആക്ടുകളിലെ വിവിധ വകുപ്പുകള്‍ പ്രകാരം പ്രതിക്ക് 16 വര്‍ഷം തടവും 25000 രൂപ പിഴയുമാണ് വിധിച്ചത്. മുപ്പൈനാട് നെടുമ്പാല തുരുത്തില്‍ വീട്ടില്‍ മണി (58)യെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ. കൃഷ്ണകുമാര്‍ ശിക്ഷിച്ചത്.

2020 നവംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. രണ്ടു വര്‍ഷത്തോളം ഇയാള്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തി വരികയായിരുന്നു. അന്നത്തെ മേപ്പാടി സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന പി.സി സജീവ് കേസ് രജിസ്റ്റര്‍ ചെയ്ത് ആദ്യ അന്വേഷണം നടത്തുകയും പിന്നീട് വന്ന സബ് ഇന്‍സ്പെക്ടര്‍ വി.പി സിറാജ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. അസി സബ് ഇന്‍സ്പെക്ടര്‍ അസ്മ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ. മുജീബ് എന്നിവര്‍ അന്വേഷണത്തിന് സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി.ജി.മോഹന്‍ദാസ് ഹാജരായി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മൊബൈൽ സ്ക്രീൻ കാർഡിൽ അണലിക്കുഞ്ഞ്; ആദ്യം ഞെട്ടല്‍, പിന്നീട് കൗതുകം! വേറിട്ടൊരു രക്ഷാപ്രവർത്തനം
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളായ രണ്ടുപേരെ കാണാനില്ല; യൂണിഫോം ധരിച്ച് സ്കൂളിലേക്ക് പോയവർ മടങ്ങിയെത്തിയില്ല