കൊല്ലത്ത് വീടിനുള്ളില്‍ അവശനിലയിൽ കണ്ടെത്തിയ സ്ത്രീ മരിച്ചു

Published : Jul 25, 2021, 04:00 PM ISTUpdated : Jul 25, 2021, 04:02 PM IST
കൊല്ലത്ത് വീടിനുള്ളില്‍ അവശനിലയിൽ കണ്ടെത്തിയ സ്ത്രീ മരിച്ചു

Synopsis

ഡോളി വീട്ടില്‍ അവശനിലയില്‍ കഴിയുന്ന വിവരം  പാലിയേറ്റീവ് നഴ്‌സ്  ആണ്ണ് അഞ്ചാലുംമൂട് ജനമൈത്രി പൊലീസില്‍ അറിയിച്ചത്

കൊല്ലം: വീടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയ സ്ത്രീ മരിച്ചു. കൊല്ലം അഞ്ചാലുംമൂട് നീരാവില്‍ ലിയോണ്‍ അഞ്ചെലിന ഡെയിലില്‍ ബിയാട്രീസ് ഡോളി(58)യാണ് മരിച്ചത്.  തിരുവനന്തപുരം മെഡിക്കൽ കോളേജിൽ  ചികിത്സയിലിരിക്കെയാണ് മരണം.

ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡോളി വീട്ടില്‍ അവശനിലയില്‍ കഴിയുന്ന വിവരം  പാലിയേറ്റീവ് നഴ്‌സ്  ആണ്ണ് അഞ്ചാലുംമൂട് ജനമൈത്രി പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് വീട്ടിലെത്തിയപ്പോള്‍   അവശനിലയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു. ഇവരെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും  ജീവന്‍ രക്ഷിക്കാനായില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഡ്രൈവർ ഉറങ്ങിപ്പോയി? കൊല്ലത്ത് ഉറൂസിനിടെ ആൾക്കൂട്ടത്തിലേക്ക് പിക്കപ്പ് വാൻ പാഞ്ഞുകയറി; 5 പേർക്ക് പരിക്ക്, ഒരാളുടെ നില അതീവ ഗുരുതരം
പുനലൂരിൽ ലോട്ടറി കടയിലെ ജീവനക്കാരനായ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി