കൂരാച്ചുണ്ടില്‍ തടിപ്പാലം ഒടിഞ്ഞുവീണ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

Published : Jul 18, 2020, 09:52 PM ISTUpdated : Jul 18, 2020, 09:54 PM IST
കൂരാച്ചുണ്ടില്‍ തടിപ്പാലം ഒടിഞ്ഞുവീണ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

Synopsis

ഇന്ന് ഉച്ചയോടെ പാലത്തിനക്കരെയുള്ള അമ്മയുടെ അനുജത്തിയുടെ വീട്ടിൽ പോകുന്ന വഴി തടിപ്പാലം ഒടിഞ്ഞായിരുന്നു അപകടം

കോഴിക്കോട്: കൂരാച്ചുണ്ട് പതിയില്‍ തോട്ടിലെ പാലത്തില്‍നിന്നു വീണ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. കുമ്പളവയലില്‍ റിനോയി-ആഷ്‌ലി ദമ്പതികളുടെ മകള്‍ റിയ ലക്ഷ്മി (10) ആണു മരിച്ചത്.

ഇന്ന് ഉച്ചയോടെ പാലത്തിനക്കരെയുള്ള അമ്മയുടെ അനുജത്തിയുടെ വീട്ടിൽ പോകുന്ന വഴി തടിപ്പാലം ഒടിഞ്ഞായിരുന്നു അപകടം. തൊട്ടടുത്ത റോഡിലൂടെ പോയ ഓട്ടോറിക്ഷയിലെ യാത്രക്കാരാണ് തോട്ടിൽ വീണനിലയിൽ കുട്ടിയെ കണ്ടെത്തിയത്. ഉടൻ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരങ്ങൾ: ഋതിക് കൃഷ്ണ, ലിയാ ലക്ഷ്മി.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം നാളെ (19-07-2020-ഞായർ) വൈകുന്നേരം വീട്ടുവളപ്പിൽ നടക്കും.

കോഴിക്കോട് ജില്ലയിൽ 566 പേര്‍ കൂടി കൊവിഡ് നിരീക്ഷണത്തില്‍

കോഴിക്കോട് ജില്ലയില്‍ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലശ്ശേരിയിൽ പ്ലാസ്റ്റിക് ശേഖരിക്കുന്ന സ്ഥാപനത്തിൽ വൻ തീപിടുത്തം
മകനെ കൊന്ന വിവരം പൊലീസിനെ അറിയിച്ചതും അമ്മ അനു, കെഎസ്എഫ്ഇ ജീവനക്കാരി, വിളിച്ചത് കൺട്രോൾ റൂമിലേക്ക്