നാടിന്‍റെ മുഖമുദ്രകളിൽ ഒന്നാണ് ഓരോ തൂണുകള്‍ മാത്രമായി നിൽക്കുന്നത്; നിലമ്പൂർ തൂക്കുപാലം തകര്‍ന്നിട്ട് 6 വർഷം

Published : Jan 27, 2025, 11:16 AM IST
നാടിന്‍റെ മുഖമുദ്രകളിൽ ഒന്നാണ് ഓരോ തൂണുകള്‍ മാത്രമായി നിൽക്കുന്നത്; നിലമ്പൂർ തൂക്കുപാലം തകര്‍ന്നിട്ട് 6 വർഷം

Synopsis

2018ലെ പ്രളയത്തിൽ ഭാഗികമായി കേടുപാടുകള്‍ പറ്റിയ തൂക്കുപാലം 2019ലെ പ്രളയത്തോടെയാണ് പൂർണ്ണമായും തകർന്നത്

മലപ്പുറം: നിലമ്പൂർ ചാലിയാര്‍ പുഴയ്ക്ക് കുറുകേ നിര്‍മ്മിച്ച തൂക്കുപാലം പ്രളയത്തില്‍ തകര്‍ന്നിട്ട് ആറ് വര്‍ഷം. കനോലി പ്ലോട്ടിലെ പ്രസിദ്ധമായ നിലമ്പൂര്‍ തേക്ക് മുത്തശ്ശിയെ കാണാൻ വിനോദ സഞ്ചാരികൾ ആശ്രയിച്ചിരുന്ന പാലമാണ് ഇങ്ങനെ വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്നത്.

2018ലെ പ്രളയത്തിൽ ഭാഗികമായി കേടുപാടുകള്‍ പറ്റിയ തൂക്കുപാലം 2019ലെ പ്രളയത്തോടെയാണ് പൂർണ്ണമായും തകർന്നത്. ഇരു കരകളിലുമായുള്ള ഓരോ തൂണുകള്‍ മാത്രമാണ് ഇവിടെ ഒരു തൂക്കുപാലം ഉണ്ടായിരുന്നുവെന്നതിന്‍റെ ഇപ്പോഴത്തെ ഓർമ്മ. 150 മീറ്റർ നീളത്തിലും 1.7 മീറ്റർ വീതിയിലും രണ്ടരക്കോടി രൂപ ചിലവില്‍ തൂക്കുപാലം പുനര്‍നിര്‍മ്മിക്കുമെന്ന് വാഗ്ദാനമുണ്ടായെങ്കിലും ഫണ്ട് ഇല്ലെന്ന കാരണത്തില്‍ ഒന്നും നടന്നില്ല. 

നിലമ്പൂരിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് തേക്കിനൊപ്പം തൂക്കുപാലവും പ്രാധന ആകര്‍ഷണമായിരുന്നു. തൂക്കുപാലം ഇല്ലാതായതോടെ വിനോദ സഞ്ചാരികൾക്ക് കനോലി പ്ലോട്ടിലേക്ക് എത്താനും പ്രായവും വലിപ്പവും കൊണ്ട് പ്രസിദ്ധമായ തേക്ക് മരം കാണാനും കഴിയാത്ത സ്ഥിതയാണ്. ആഭ്യന്തര ടൂറിസത്തില്‍ ഇത് വരുത്തിയത് കോടികളുടെ നഷ്ടമാണ്.

കൈ കഴുകാൻ ഭാര്യ പറഞ്ഞിട്ടും കേട്ടില്ല, കീടനാശിനി തളിച്ച ശേഷമെത്തി ഭക്ഷണം കഴിച്ചു; കർഷകന് ദാരുണാന്ത്യം

'പുതിയ വൈറൽ പകർച്ചവ്യാധികൾ കൂടുതലും മൃഗങ്ങളിൽ നിന്നും പകരുന്നത്, ആരോഗ്യപ്രശ്നങ്ങൾ'; മുന്നറിയിപ്പ് നൽകി വിദഗ്ധ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്
'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം