യുവാവ് ട്രെയിനിൽ നിന്നും പുറത്തേക്ക് വീണെന്ന് വിവരം, ഇരുട്ടിൽ പാളത്തിൽ തിരച്ചിൽ, ട്രാക്കിന് സമീപം കണ്ടെത്തി

Published : Jan 27, 2025, 08:26 AM IST
യുവാവ് ട്രെയിനിൽ നിന്നും പുറത്തേക്ക് വീണെന്ന് വിവരം, ഇരുട്ടിൽ പാളത്തിൽ തിരച്ചിൽ, ട്രാക്കിന് സമീപം കണ്ടെത്തി

Synopsis

മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന എക്സ്പ്രസ്സിൽ നിന്നും ജിനു പുറത്തേക്ക് വീഴുകയായിരുന്നു.

മലപ്പുറം : താനൂരിൽ ട്രെയിനിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ രക്ഷപ്പെടുത്തി. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ജിനുവിനെയാണ് തലക്ക് അടക്കം പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന എക്സ്പ്രസ്സിൽ നിന്നും ജിനു പുറത്തേക്ക് വീഴുകയായിരുന്നു. വിവരമറിഞ്ഞ് ടിഡിആർഎഫ് വളണ്ടിയർമാരും, നാട്ടുകാരും, താനൂർ പൊലീസും, തിരൂർ റെയിൽവേ പൊലീസും, ചേർന്ന് ഏറെ നേരം നടത്തിയ തിരിച്ചിലാണ് യുവാവിനെ ചിറക്കൽ പള്ളിക്ക് കിഴക്ക് വശം റെയിൽവേ ട്രാക്കിന്റെ സമീപം കണ്ടെത്തിയത്. തുടർന്ന് താനൂർ മൂലക്കലിലെ സ്വകാര്യത്തിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. 

ഹണി റോസിന്റെ പരാതി: രാഹുല്‍ ഈശ്വറിന് മുന്‍കൂര്‍ ജാമ്യം കിട്ടുമോ? ഹര്‍ജിയില്‍ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും

 

 

PREV
Read more Articles on
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്