
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് 13 വയസുകാരനെ പീഡിപ്പിച്ച 60വയസുകാരനായ ഓട്ടോ ഡ്രൈവര്‍ അറസ്റ്റിൽ. നെടുമങ്ങാട് നെടുമങ്ങാട് പത്താംകല്ല് സ്വദേശി ഷിയാദ് മൊയ്തീനാണ് പിടിയിലായത്. ഇന്നലെ ആളൊഴിഞ്ഞ പറമ്പിൽ വെച്ച് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇയാളെ നാട്ടുകാരാണ് പിടികൂടിയത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ മുതൽ കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചിരുന്നതായാണ് പരാതി. പത്താം കല്ലിലെ ഗ്രൗണ്ടിൽ സൈക്കിള്‍ ചവിട്ടാനെത്തുന്ന കുട്ടിയുമായി ഇയാള്‍ സൗഹൃദം സ്ഥാപിച്ചശേഷം ഓട്ടോയിൽ കയറ്റികൊണ്ടുപോയി ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു സംഭവം. തുടര്‍ന്ന് കുട്ടിക്ക് പത്തുരൂപ നൽകിയശേഷം ആരോടെങ്കിലും പറഞ്ഞാൽ കൊന്നു കളയുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പലപ്പോഴായി കുട്ടിയെ ഇയാള്‍ സമാനമായ രീതിയിൽ പീഡിപ്പിച്ചു. ഇന്നലെ ആളൊഴിഞ്ഞ പറമ്പിൽ ഓട്ടോ നിര്‍ത്തിയിട്ടത് കണ്ട നാട്ടുകാര്‍ സ്ഥലത്തെത്തിയപ്പോഴാണ് പീഡന വിവരം അറിയുന്നത്. തുടര്‍ന്ന് ഷിയാദിനെ നാട്ടുകാര്‍ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കുട്ടിയുടെ മൊഴിയിൽ നിന്നാണ് ഇയാള്‍ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന വിവരം ലഭിച്ചത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam