പൊലീസ് ആണെന്ന് പറഞ്ഞ് യുവാവിന്‍റെ വാഹനം തടഞ്ഞു; പിന്നാലെ ആക്രമണം, ബൈക്കും പണവും ഫോണും കവര്‍ന്നു

Published : Jan 03, 2026, 09:55 PM IST
bike theft

Synopsis

രണ്ട് ബൈക്കുകളിലെത്തിയ മൂന്നംഗ സംഘമാണ് കവർച്ച നടത്തിയത്. 20,000 രൂപയും മൊബൈൽ ഫോണും സ്കൂട്ടിയും സംഘം കവർന്നു. ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് യുവാവിനെ ആക്രമിച്ച് ബൈക്കും പണവും മൊബൈല്‍ ഫോണും കവര്‍ന്നു. പാൽവിതരണക്കാരൻ ആയ മാങ്കുളം സ്വദേശി കബീറിനെ ആക്രമിച്ചായിരുന്നു കവർച്ച. രണ്ട് ബൈക്കുകളിലെത്തിയ മൂന്നംഗ സംഘമാണ് കവർച്ച നടത്തിയത്. പൊലീസ് ആണെന്ന് പറഞ്ഞാണ് മൂന്നംഗ സംഘം കബീറിനെ തടഞ്ഞത്. പിന്നീട് ഹെൽമറ്റ് ഉപയോഗിച്ച് ആക്രമിച്ച് കവർച്ച നടത്തുകയായിരുന്നു. 20,000 രൂപയും മൊബൈൽ ഫോണും സ്കൂട്ടിയും സംഘം കവർന്നു. സംഭവത്തില്‍ ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഡെ. മേയര്‍ ആശാനാഥ് വിവാദത്തില്‍; ഹിന്ദു ഏകതാ സമ്മേളനത്തിലേക്ക് ജനങ്ങളെ സ്വാഗതം ചെയ്ത് വീഡിയോ, ഓഫിസ് പശ്ചാത്തലത്തിലെന്ന് വിമർശനം
'അപ്പോൾ നിങ്ങൾ തന്നെ പറ, ഞാൻ ഇപ്പോൾ എവിടെയാ...';കീഴടങ്ങൽ വാർത്തക്ക് പിന്നാലെ പ്രതികരിച്ച് എംഎ ഷഹനാസ്