മലപ്പുറത്ത് 606 പേർക്ക് കൂടി കൊവിഡ്: 545 പേർക്കും രോഗം സമ്പര്‍ക്കത്തിലൂടെ

By Web TeamFirst Published Oct 5, 2020, 8:04 PM IST
Highlights

രോഗവ്യാപനത്തിൽ കുറവുണ്ടായതിന് തുടർച്ചയായി കൂടുതൽ പേർ ഇന്ന്  രോഗമുക്തരായതും മലപ്പുറത്തിന് ആശ്വാസകരമാണ്.

മലപ്പുറം: ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ പ്രതിദിന എണ്ണത്തിൽ നേരിയ കുറവ്. തിങ്കളാഴ്ച 606 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ഇതിൽ 545 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 47 പേർക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. 

അഞ്ച് ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗബാധയുണ്ടായവരിൽ മൂന്ന് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന ആറ് പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്.

രോഗവ്യാപനത്തിൽ കുറവുണ്ടായതിന് തുടർച്ചയായി കൂടുതൽ പേർ ഇന്ന് ജില്ലയിൽ രോഗമുക്തരായത് ആശ്വാസകരമാണ്. 757 പേരാണ് ജില്ലയിൽ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായത്. 19,993 പേർ ഇതുവരെ കൊവിഡ് പ്രത്യേക ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. കൂട്ടായ രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ വിജയമാണിതെന്നും ജില്ലാ കലക്ടർ പറഞ്ഞു.

click me!