ഒറ്റ ദിവസംകൊണ്ട് കോടതികളിൽ തീര്‍പ്പാക്കിയത് 608 കേസുകൾ; വിതരണം ചെയ്തത് 8.87 കോടി, പാലക്കാട് ദേശീയ ലോക് അദാലത്ത്

Published : Jun 14, 2025, 09:55 PM IST
palakkad adalat

Synopsis

പാലക്കാട് ജില്ലയിൽ നടന്ന ദേശീയ ലോക് അദാലത്തിൽ 608 കേസുകൾ തീർപ്പാക്കി 8.87 കോടി രൂപ വിതരണം ചെയ്തു. 

പാലക്കാട്: പൊതുജനങ്ങൾക്ക് വേഗത്തിലും കാര്യക്ഷമമായും നീതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ കോടതികളിൽ ദേശീയ ലോക് അദാലത്ത് സംഘടിപ്പിച്ചു. 608 കേസുകൾ തീർപ്പാക്കുകയും വിവിധ കേസുകളിലായി 8,87,80,315 രൂപ വിതരണം ചെയ്യുകയും ചെയ്തു.

പാലക്കാട് ലീഗൽ സർവ്വീസസ് അതോറിറ്റിയാണ് ലോക് അദാലത്ത് സംഘടിപ്പിച്ചത്. വാഹനാപകട നഷ്ടപരിഹാര കേസുകളിൽ അർഹരായ ഇരകൾക്ക് 5,76,59,000 രൂപ നഷ്ടപരിഹാരമായി ലഭിച്ചു. ദേശസാൽകൃത സ്വകാര്യ ബാങ്കുകൾ ഉൾപ്പെടെയുള്ള വായ്പാ പരാതികളിൽ 3,01,42,028 രൂപ തിരിച്ചടവായി ലഭിച്ചു.

മജിസ്‌ട്രേറ്റ് കോടതികളിൽ നടന്ന പ്രത്യേക സിറ്റിംഗിൽ 4293 ഫൈൻ കേസുകളിൽ നിന്നായി സർക്കാരിന് പിഴ ഇനത്തിൽ 70,95,350 രൂപ ലഭിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച അദാലത്ത് വൈകിട്ട് 4:30-നാണ് പൂർത്തിയായത്. പ്രിൻസിപ്പൽ ജില്ലാ ജഡ്ജി കെ.ഇ. സാലിഹ്, ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറി/സിവിൽ ജഡ്ജ് (സീനിയർ ഡിവിഷൻ) ദേവിക ലാൽ എന്നിവർ ദേശീയ ലോക് അദാലത്തിന് നേതൃത്വം നൽകി. 

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വഞ്ചിയൂരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരും ബിജെപി പ്രവര്‍ത്തകരും തമ്മിലെ സംഘര്‍ഷം; മൂന്ന് കേസെടുത്ത് പൊലീസ്
സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ