61 കന്നാസ്, 2135 ലിറ്റർ സ്പിരിറ്റ്; വ്യാജ വാറ്റുസംഘത്തെ പൊക്കി, ഒരാള്‍ ഓടി രക്ഷപ്പെട്ടു

Published : Mar 04, 2023, 02:40 PM ISTUpdated : Mar 04, 2023, 02:52 PM IST
61 കന്നാസ്, 2135 ലിറ്റർ സ്പിരിറ്റ്; വ്യാജ വാറ്റുസംഘത്തെ പൊക്കി, ഒരാള്‍ ഓടി രക്ഷപ്പെട്ടു

Synopsis

കായംകുളം റേഞ്ച് ഇൻസ്പെക്ടർ വിജയൻ സി ബി യുടെ നേതൃത്വത്തിലുള്ള സംഘമാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റെയ്ഡ് നടത്തിയത്. 

ആലപ്പുഴ: ആലപ്പുഴ കായംകുളത്ത് വ്യാജ വാറ്റു സംഘത്തെ പൊക്കി എക്സൈസ്.  2135 ലിറ്റർ സ്പിരിറ്റ് എക്സൈസ് റേഞ്ച് സംഘം പിടികൂടി. കാർത്തികപ്പള്ളി പത്തിയൂർക്കാലയിൽ നിന്നാണ് 61 കന്നാസുകളിലായി വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന സ്പിരിറ്റ് പിടികൂടിയത്. പത്തിയൂർക്കാല സ്വദേശി സജീവ്, ചേരാവള്ളി സ്വദേശി സ്റ്റീഫൻ വർഗീസ് എന്നിവരെ പ്രതികളാക്കി കേസെടുത്തു. 

കായംകുളം റേഞ്ച് ഇൻസ്പെക്ടർ വിജയൻ സി ബി യുടെ നേതൃത്വത്തിലുള്ള സംഘമാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റെയ്ഡ് നടത്തിയത്. ഒന്നാം പ്രതി സജീവ് സംഭവ സ്ഥലത്ത് വച്ച് തന്നെ അറസ്റ്റിലായി. രണ്ടാം പ്രതി സ്റ്റീഫൻ ഓടി രക്ഷപ്പെട്ടു. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. 

'വന്യജീവിശല്യം നേരിടാന്‍ വനംവകുപ്പ് ജീവനക്കാർ രാപ്പകൽ അധ്വാനിക്കുന്നു,അവരുടെ ആത്മവീര്യം കെടുത്തരുത്'

സംഘത്തില്‍ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അനിമോൻ ആന്റണി, പ്രിവന്റീവ് ഓഫിസർമാരായ ആന്റണി, അൻസു പി ഇബ്രാഹിം സിവിൽ എക്സൈസ് ഓഫിസർമാരായ രാജേഷ് കുമാർ വി കെ, ശരത് ബാബു കെ ബി, അഖിൽ ആർ എസ്സ്, രാഹുൽ കൃഷ്ണൻ, സുരേഷ് ഇ ഡി, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ഷൈനി നാരായണൻ, സീനു വൈ ദാസ്, എക്സൈസ് ഡ്രൈവർ ഭാഗ്യനാഥ് എന്നിവർ പങ്കെടുത്തു.

PREV
Read more Articles on
click me!

Recommended Stories

കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ
സിപിഎം വിമത സ്ഥാനാർത്ഥിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്