തീവണ്ടി യാത്രക്കിടിയില്‍ കല്ലേറുകൊണ്ട് 62കാരന് പരിക്ക്

Published : Feb 06, 2019, 11:57 PM IST
തീവണ്ടി യാത്രക്കിടിയില്‍ കല്ലേറുകൊണ്ട് 62കാരന് പരിക്ക്

Synopsis

കായംകുളം: തീവണ്ടി യാത്രക്കിടയില്‍ യാത്രക്കാരന് കല്ലേറില്‍ ഗുരുതര പരിക്ക്. പെരിങ്ങാല പണിക്കവീട്ടില്‍ സന്തോഷ്‌കുമാറിനാണ് (62) തീവണ്ടി യാത്രക്കിടെ കല്ലേറില്‍ പരിക്കേറ്റത്. 

കായംകുളം: തീവണ്ടി യാത്രക്കിടയില്‍ യാത്രക്കാരന് കല്ലേറില്‍ ഗുരുതര പരിക്ക്. പെരിങ്ങാല പണിക്കവീട്ടില്‍ സന്തോഷ്‌കുമാറിനാണ് (62) തീവണ്ടി യാത്രക്കിടെ കല്ലേറില്‍ പരിക്കേറ്റത്. 

തിരുവനന്തപുരം-ചെന്നൈ എക്‌സ്പ്രസിന് നേരെ പെരുമണ്‍ ഭാഗത്ത് വച്ചാണ് കല്ലേറുണ്ടായത്. ബുധനാഴ്ച  വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. ഭാര്യ കൃഷ്ണകുമാരിയുമായി തിരുവനന്തപുരം ആര്‍സിസിയില്‍ പോയി മടങ്ങുകയായിരുന്നു സന്തോഷ്‌കുമാര്‍. 

വിന്‍ഡോ സീറ്റിലിരുന്ന സന്തോഷിന്റെ കൈക്കാണ് പരിക്കേറ്റത്. റെയില്‍വേ പൊലീസ് എത്തി സന്തോഷ് കുമാറിനെ കായംകുളം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്വകാര്യ ബസുകൾക്ക് പണി കൊടുത്ത് 'ഇടത് കൗൺസിലർമാർ'; പെരുമ്പാവൂർ നഗരത്തിലെ പ്രധാന പാത ഒഴിവാക്കി ഇടവഴി കയറിയ ബസുകളെ റിവേഴ്‌സ് എടുപ്പിച്ചു
കല്ല്യാണച്ചടങ്ങിന് തീ തുപ്പിയ കാർ, നിറം മാറ്റാൻ നോക്കിയിട്ടും വിടാതെ എംവിഡി; കാറിന്‍റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാൻ തീരുമാനം