
മലപ്പുറം: മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സീറ്റില്‍ ഇരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തിന് കണ്ടക്ടറും മറ്റു വനിത യാത്രക്കാരും അപമാനിച്ച സംഭവത്തില്‍ മന്ത്രിക്കും വകുപ്പ് മേധാവികള്‍ക്കും പരാതി നല്‍കി വിരമിച്ച വനിത ഹെഡ് പോസ്റ്റ് മാസ്റ്റര്‍. കോഴിക്കോട്-തൃശൂര്‍ റൂട്ടില്‍ സ ര്‍വിസ് നടത്തുന്ന 'സ്‌ട്രെയ്ഞ്ചര്‍' സ്വകാര്യ ബസ് കണ്ടക്ടര്‍ക്കെതി രെയാണ് പുത്തൂര്‍ അരിച്ചോള്‍ സ്വദേശിനി ടി.കെ. ശൈലജ (62) പരാതി നല്‍കിയത്. രാമനാട്ടുകരയില്‍ നിന്നും ചങ്കുവെട്ടിയിലേക്ക് ബസ് കയറിയതാണ് ഇവര്‍. അര്‍ഹതപ്പെട്ട സീറ്റില്‍ ഉണ്ടായിരുന്നത് കൗമാരക്കാരായ പെണ്‍ കുട്ടികളായിരുന്നു.
ഒട്ടേറെ രോഗങ്ങളാല്‍ പ്രയാസപ്പെടുന്നതിനാല്‍ സ്വകാര്യ ബസില്‍ കണ്ടക്ടറോട് സീറ്റ് ഒഴിഞ്ഞുതരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഗുരുവായൂര്‍ക്കുള്ള യാത്രക്കാരാണ്, നിങ്ങള്‍ പ്രശ്നമുണ്ടാക്കരുതെന്ന മറുപടിയാണ് കണ്ടക്ടർ നല്‍കിയത്. ഏറെ നേരം ആവശ്യപ്പെട്ടിട്ടും മുതിര്‍ന്ന പൗരന്മാര്ക്കുള്ള സീറ്റ് ഇരിക്കാന്‍ വിട്ടുനല്‍കാതെ കണ്ടക്ടര്‍മറ്റുയാത്രക്കാര്‍ക്കൊപ്പം ചേര്‍ന്ന് വ്യക്തിപരമായി അവഹേളിച്ചെന്നാണ് പരാതി. മന്ത്രി കെ.ബി. ഗണേഷ് കുമാര്‍, ജില്ല കലക്ടര്‍, എ.ഡി. എം, ആര്‍.ടി.ഒ തുടങ്ങിയവര്‍ക്കാണ് പരാതി നല്‍കിയത്.
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സീറ്റില്‍ ഇരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തിന് കണ്ടക്ടറും മറ്റു വനിത യാത്രക്കാരും അപമാനിച്ച സംഭവത്തില്‍ മന്ത്രിക്കും വകുപ്പ് മേധാവികള്‍ക്കും പരാതി നല്‍കി വിരമിച്ച വനിത ഹെഡ് പോസ്റ്റ് മാസ്റ്റര്‍. കോഴിക്കോട്-തൃശൂര്‍ റൂട്ടില്‍ സ ര്‍വിസ് നടത്തുന്ന 'സ്‌ട്രെയ്ഞ്ചര്‍' സ്വകാര്യ ബസ് കണ്ടക്ടര്‍ക്കെതി രെയാണ് പുത്തൂര്‍ അരിച്ചോള്‍ സ്വദേശിനി ടി.കെ. ശൈലജ (62) പരാതി നല്‍കിയത്. രാമനാട്ടുകരയില്‍ നിന്നും ചങ്കുവെട്ടിയിലേക്ക് ബസ് കയറിയതാണ് ഇവര്‍. അര്‍ഹതപ്പെട്ട സീറ്റില്‍ ഉണ്ടായിരുന്നത് കൗമാരക്കാരായ പെണ്‍ കുട്ടികളായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam