ശബരിമല തീര്‍ഥാടനം: വിവിധ കാര്യങ്ങൾക്ക് നിരോധനവും നിയന്ത്രണവും ഏർപ്പെടുത്തി ഉത്തരവായി; മാംസാഹാര വിൽപ്പന നിരോധിച്ചു, ഗ്യാസ് സിലിണ്ടറിന് നിയന്ത്രണം

Published : Oct 08, 2025, 02:16 PM IST
Sabarimala Temple

Synopsis

ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് 2025 നവംബർ 11 മുതൽ 2026 ജനുവരി 25 വരെ പത്തനംതിട്ട ജില്ലയിൽ തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ വിവിധ നിരോധനങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി. 

പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിൽ വിവിധ കാര്യങ്ങൾക്ക് നിരോധനവും നിയന്ത്രണവും ഏർപ്പെടുത്തി. ഇക്കാര്യങ്ങൾ കൃത്യമായി പാലിക്കണമെന്നാണ് പൊതുജനങ്ങൾക്കും വ്യാപാരികൾക്കും നൽകിയിട്ടുള്ള നിര്‍ദേശം. പൊതു ജനങ്ങളുടെയും തീര്‍ത്ഥാടകരുടെയും സുരക്ഷയ്ക്കും സുഗമമായ തീര്‍ത്ഥാടനം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഈ നടപടികൾ സ്വീകരിച്ചിട്ടുള്ളത്.

ആടുമാടുകളെ കെട്ടുന്നതിന് നിരോധനം

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് 2025 നവംബര്‍ 11 മുതല്‍ 2026 ജനുവരി 25 വരെ വടശേരിക്കര മുതല്‍ അട്ടത്തോട് വരെയുളള തീര്‍ഥാടന പാതകളുടെ വശങ്ങളില്‍ ആടുമാടുകളെ കെട്ടിയിടുന്നതും മേയാന്‍ വിടുന്നതും നിരോധിച്ച് ഉത്തരവായി.

അനധികൃത വഴിയോര കച്ചവടം

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് 2025 നവംബര്‍ 11 മുതല്‍ 2026 ജനുവരി 25 വരെ പത്തനംതിട്ട മുതല്‍ സന്നിധാനം വരെയുള്ള തീര്‍ഥാടന പാതയില്‍ അനധികൃത വഴിയോര കച്ചവടം നടത്തുന്നത് നിരോധിച്ച് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഉത്തരവിട്ടു.

റോഡുകളുടെ വശങ്ങളില്‍ പാചകം ചെയ്യുന്നത് നിരോധിച്ചു

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശബരിമലയിലേക്കുളള റോഡുകളുടെ വശങ്ങളിലും നിലയ്ക്കലിലും മറ്റ് പാര്‍ക്കിംഗ് സ്ഥലങ്ങളിലും വാഹനങ്ങളുടെ സമീപം പാചകം ചെയ്യുന്നത് 2025 നവംബര്‍ 11 മുതല്‍ 2026 ജനുവരി 25 വരെ നിരോധിച്ച് ഉത്തരവായി.

മാംസാഹാരം ശേഖരിച്ചുവെക്കുന്നതും വില്‍പന നടത്തുന്നതും നിരോധിച്ചു

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് 2025 നവംബര്‍ 11 മുതല്‍ 2026 ജനുവരി 25 വരെ ളാഹ മുതല്‍ സന്നിധാനം വരെയുളള തീര്‍ഥാടന പാതകളിലെ ഭക്ഷണശാലകളില്‍ മാംസാഹാരം ശേഖരിച്ചു വയ്ക്കുന്നതും പാചകം ചെയ്യുന്നതും വില്‍പന നടത്തുന്നതും നിരോധിച്ച് ഉത്തരവായി.

ഗ്യാസ് സിലിണ്ടര്‍ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് 2025 നവംബര്‍ 11 മുതല്‍ 2026 ജനുവരി 25 വരെ ളാഹ മുതല്‍ സന്നിധാനം വരെയുള്ള ഹോട്ടലുകളില്‍ ഒരേ സമയം പരമാവധി സൂക്ഷിക്കാവുന്ന ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം അഞ്ച് ആയി നിജപ്പെടുത്തിയും ഗ്യാസ് സിലിണ്ടറുകള്‍ അപകടകരമായി പൊതു സ്ഥലങ്ങളില്‍ സൂക്ഷിക്കുന്നത് നിരോധിച്ചും ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഉത്തരവായി.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സിപിഎം വിമത സ്ഥാനാർത്ഥിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്
വെള്ളിയാഴ്ച്ച ഉച്ചയോടെ വീടിനുള്ളില്‍ നിന്നും രൂക്ഷഗന്ധം; പൊലീസെത്തി പരിശോധിച്ചപ്പോള്‍ കണ്ടത് മധ്യവയസ്‌കന്റെ ജഡം