62 കാരൻ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു; പ്രതി ആദ്യം വിവരം അറിയിച്ചത് ബന്ധുക്കളുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ

Published : May 21, 2025, 04:07 PM IST
62 കാരൻ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു; പ്രതി ആദ്യം വിവരം അറിയിച്ചത് ബന്ധുക്കളുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ

Synopsis

തൃത്താല അരീക്കാട് സ്വദേശി മുരളീധരനാണ് ഭാര്യ ഉഷാനന്ദിനിയെ (57) കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പാലക്കാട്: പാലക്കാട് തൃത്താലയിൽ 62കാരൻ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു. തൃത്താല അരീക്കാട് സ്വദേശി മുരളീധരനാണ് ഭാര്യ ഉഷാനന്ദിനിയെ (57) കൊലപ്പെടുത്തിയത്. കിടപ്പിലായ ഭാര്യയെ രാവിലെ 9 മണിയോടെ മുരളീധരൻ കൊലപ്പെടുത്തുകയായിരുന്നുവെന്ന് തൃത്താല പൊലീസ് അറിയിച്ചു. 'ഉഷയെ ഞാൻ കൊന്നു, എന്ത് ശിക്ഷയും അനുഭവിക്കാൻ തയ്യാറാണ്' എന്നാണ് പ്രതി ഫാമിലി ഗ്രൂപ്പിൽ ശബ്ദ സന്ദേശം അയച്ചത്. ബന്ധുക്കള്‍ വിവരമറിയിച്ചതിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് മുരളീധരനെ കസ്റ്റഡിയിലെടുത്തു. കൊലപാതക വിവരം മുരളീധരൻ തന്നെയാണ് ബന്ധുക്കളുള്ള വാട്സ്ആപ്പ് ഗ്രൂപ്പ് ഗ്രൂപ്പിൽ അയച്ചത്. തൃത്താല പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികൾ ആരംഭിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി
പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്