63കാരിയെയും 69കാരനെയും കാണാനില്ല, പരാതിയുമായി കുടുംബം പൊലീസ് സ്റ്റേഷനിൽ

Published : Jul 13, 2023, 09:23 PM IST
63കാരിയെയും 69കാരനെയും കാണാനില്ല, പരാതിയുമായി കുടുംബം പൊലീസ് സ്റ്റേഷനിൽ

Synopsis

കാണാതായ സ്ത്രീയുടെ വീടിന് സമീപം താമസിക്കുന്നയാളാണ് 69കാരൻ. മൂന്ന് ദിവസം മുൻപാണ് പൊലീസ് കേസെടുത്തത്.

മലപ്പുറം: കരുവാരകുണ്ടിൽ 63കാരിയെയും 69കാരനെയും കാണാനില്ലന്ന് പരാതി. കേരള എസ്റ്റേറ്റ് മേലെ പാന്ത്ര സ്വദേശിനിയെയും തിരുവനന്തപുരം സ്വദേശിയേയുമാണ് കാണാതായത്. 63കാരിയുടെ കുടുംബമാണ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കാണാതായ സ്ത്രീയുടെ വീടിന് സമീപം താമസിക്കുന്നയാളാണ് 69കാരൻ. മൂന്ന് ദിവസം മുൻപാണ് പൊലീസ് കേസെടുത്തത്. സ്ത്രീ ഭർത്താവിന്റെ കൂടെയാണ് താമസം. ഏഴ് മാസം മുമ്പ് തിരുവനന്തപുരത്ത് നിന്ന് തൊഴിൽ തേടി വന്നതാണ് ഇയാൾ. ഒരു മാസം മുമ്പ് ആണ് ഇയാൾ സത്രീയുടെ വീടിനടുത്തുള്ള ഷെഡിലേക്ക് താമസം മാറിയത്. രണ്ട് പേരെയും കഴിഞ്ഞയാഴ്‌ച മുതലാണ് കാണാതായത്. കരുവാരകുണ്ട് പൊലീസ് കേസെടുത്ത് അനേഷണം ആരംഭിച്ചു. 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷയിലെ വാദം അടച്ചിട്ട കോടതി മുറിയിൽ, വിധി നാളെ
മലപ്പുറത്ത് 14 കാരി കൊല്ലപ്പെട്ട നിലയിൽ; പ്രായപൂർത്തിയാകാത്ത ആൺസുഹൃത്ത് കസ്റ്റഡിയിൽ