കെഎസ്ആർടിസി ഓണക്കാല സ്‍പെഷ്യൽ സർവ്വീസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; ബസുകളുടെ വിവരങ്ങള്‍ ഇങ്ങനെ

Published : Jul 13, 2023, 08:34 PM ISTUpdated : Jul 13, 2023, 08:35 PM IST
കെഎസ്ആർടിസി ഓണക്കാല സ്‍പെഷ്യൽ സർവ്വീസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; ബസുകളുടെ വിവരങ്ങള്‍ ഇങ്ങനെ

Synopsis

www.online.keralartc.com, www.onlineksrtcswift. com എന്നീ വെബ്‍സൈറ്റുകൾ വഴിയും, ENTE KSRTC, ENTE KSRTC NEO OPRS എന്നീ മൊബൈൽ ആപ്പുകൾ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.

തിരുവനന്തപുരം: ഈ വർഷത്തെ ഓണക്കാലത്ത് ഓഗസ്റ്റ് 22 മുതൽ സെപ്തംബർ 5 വരെ കേരളത്തിൽ നിന്നും ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും അധിക സർവ്വീസുകൾ കെഎസ്ആര്‍ടിസി നടത്തുന്ന സർവ്വീസുകളിലേക്കുള്ള ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. www.online.keralartc.com, www.onlineksrtcswift. com എന്നീ വെബ്‍സൈറ്റുകൾ വഴിയും, ENTE KSRTC, ENTE KSRTC NEO OPRS എന്നീ മൊബൈൽ ആപ്പുകൾ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.

സീറ്റുകൾ ബുക്കിങ് ആകുന്നതിനനുസരിച്ച് കൂടുതൽ ബസ്സുകൾ ഘട്ടം ഘട്ടമായി ക്രമീകരിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. ഡിമാന്റ് അനുസരിച്ച് അധിക ബസ്സുകൾ ക്രമീകരിക്കുമ്പോൾ തിരക്കേറിയ റൂട്ടുകൾക്ക് പ്രാധാന്യം നൽകി ആവശ്യാനുസരണം അഡീഷണൽ സർവീസുകൾ അയക്കണമെന്നും കൂടാതെ  നിലവിൽ ഓപ്പറേറ്റ് ചെയ്ത് വരുന്ന ഷെഡ്യൂൾഡ് സ്കാനിയ, വോൾവോ, സ്വിഫ്റ്റ് എസി നോൺ എസി ഡിലക്സ് ബസുകൾ കൃത്യമായി സർവ്വീസ് നടത്തുവാനും കെഎസ്ആര്‍ടിസി സിഎംഡി നിർദ്ദേശം നൽകി. 

ബാംഗ്ലൂർ , ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവ്വീസുകളുടെ പട്ടിക. 

  • 15.35 ബാംഗ്ലൂർ - കോഴിക്കോട് ( സൂപ്പർ ഡീലക്സ്)- മൈസൂർ , ബത്തേരി വഴി
  • 19.45 ബാംഗ്ലൂർ - കോഴിക്കോട് (S/Dlx.) - കട്ട, മാനന്തവാടി വഴി
  • 20.15 ബാംഗ്ലൂർ - കോഴിക്കോട് - (S/Exp.) -  കട്ട, മാനന്തവാടി വഴി
  • 20.50 ബാംഗ്ലൂർ - കോഴിക്കോട് (S/Exp.) - കട്ട, മാനന്തവാടി വഴി
  • 19.15 ബാംഗ്ലൂർ - തൃശ്ശൂർ (S/Dlx.)- സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
  • 17.30 ബാംഗ്ലൂർ - എറണാകുളം (S/Dlx.)-  സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
  • 18.45 ബാംഗ്ലൂർ - എറണാകുളം (S/Dlx.)- സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
  • 18.10 ബാംഗ്ലൂർ - കോട്ടയം (S/Dlx.)- സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
  • 21.40 ബാംഗ്ലൂർ - കണ്ണൂർ (S/Exp.)- ഇരിട്ടി വഴി
  • 20.30 ബാംഗ്ലൂർ - കണ്ണൂർ- (S/Dlx.)- ഇരിട്ടി വഴി
  • 22.15 ബാംഗ്ലൂർ - പയ്യന്നൂർ (S/Exp.)- ചെറുപുഴ വഴി
  • 18.00 ബാംഗ്ലൂർ - തിരുവനന്തപുരം (S/Dlx.) -നാഗർകോവിൽ വഴി
  • 18.30 ചെന്നൈ - തിരുവനന്തപുരം (S/Dlx.)-നാഗർകോവിൽ വഴി
  • 17.30 ചെന്നൈ - എറണാകുളം (S/Dlx.) സേലം കോയമ്പത്തൂർ വഴി


കേരളത്തിൽ നിന്നുള്ള അധിക സർവ്വീസുകൾ
21.08.2023  മുതൽ  04.09.2023 വരെ

  • 22.30  കോഴിക്കോട്- ബാ​ഗ്ലൂർ (S/DIx.)- മാനന്തവാടി , കട്ട വഴി.
  • 22.15 - കോഴിക്കോട്- ബാ​ഗ്ലൂർ (S/DIx.)- മാനന്തവാടി , കട്ട വഴി.
  • 22.50 - കോഴിക്കോട്- ബാ​ഗ്ലൂർ (S/Exp.)- മാനന്തവാടി , കട്ട വഴി.
  • 23.15 കോഴിക്കോട്- ബാ​ഗ്ലൂർ (S/Exp.)- മാനന്തവാടി , കട്ട വഴി.
  • 21.15 തൃശ്ശൂർ - ബാംഗ്ലൂർ (S/DIx.)- പാലക്കാട് , കോയമ്പത്തൂർ, സേലം വഴി
  • 18.30 എറണാകുളം - ബാംഗ്ലൂർ (S/DIx.) - പാലക്കാട് , കോയമ്പത്തൂർ, സേലം വഴി
  • 19.30 എറണാകുളം - ബാംഗ്ലൂർ (S/Dlx.)- പാലക്കാട് , കോയമ്പത്തൂർ, സേലം വഴി
  • 18.10 കോട്ടയം - ബാംഗ്ലൂർ - (S/Exp.)- പാലക്കാട് , കോയമ്പത്തൂർ, സേലം വഴി
  • 9.01 കണ്ണൂർ - ബാംഗ്ലൂർ - (S/Exp.)-  ഇരിട്ടി വഴി
  • 22.10 കണ്ണൂർ - ബാംഗ്ലൂർ- (S/Dlx.)-  ഇരിട്ടി വഴി
  • 17.30 പയ്യന്നൂർ - ബാംഗ്ലൂർ - (S/Exp.)- ചെറുപുഴ വഴി
  • 20.00 തിരുവനന്തപുരം-ബാംഗ്ലൂർ (S/Dlx.)- നാ​ഗർകോവിൽ , മധുര വഴി
  • 18.30 തിരുവനന്തപുരം - ചെന്നൈ (S/Dlx.) നാ​ഗർകോവിൽ  വഴി
  • 19.30 എറണാകുളം - ചെന്നൈ (S/Dlx.)- കോയമ്പത്തൂർ, സേലം വഴി.

യാത്രക്കാരുടെ തിരക്കും ആവശ്യകതയും മനസിലാക്കിയാകും ഈ അധിക സർവ്വീസുകൾ നടത്തുക. ഇതിനായി ക്ലസ്റ്റർ ഓഫീസർമാർ ഓൺലൈൻ റിസർവേഷൻ ട്രെന്റ്, മറ്റ് സംസ്ഥാന ആര്‍.ടിസികൾ, ട്രാഫിക് ടെന്റ് , മുൻവർഷത്തെ വിവരങ്ങൾ എന്നിവയും സമയാസമയം ബാംഗ്ലൂർ സർവീസ് ഇൻ ചാർജുകൾ, ഓപ്പറേഷൻ കൺട്രോൾ റൂം എന്നിവയുമായി ബന്ധപ്പെട്ടാകും സർവ്വീസ് ക്രമീകരിക്കുക. യാത്രക്കാരുടെ തിരക്കില്ലാത്ത സമയങ്ങളിലെ സർവ്വീസുകളും, തിരക്കുള്ള ഭാഗത്തു നിന്നും തിരിച്ചുള്ള ട്രിപ്പുകളും, ബാംഗ്ലൂരിലേക്കുള്ള ട്രിപ്പുകളും ക്രമീകരിച്ച് മാത്രം തിരികെ വരികയും നിരക്കിൽ ഡിസ്കൗണ്ടുകൾ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. 

ദീർഘദൂര യാത്രക്കാരുടെ സൗകര്യാർത്ഥം ലോക്കൽ കട്ട് ടിക്കറ്റ് റിസർവേഷൻ ഒഴിവാക്കുവാൻ ഈ സർവ്വീസുകൾക്കെല്ലാം ഒരു മാസം മുൻപ് തന്നെ ഓൺലൈൻ റിസർവേഷൻ സൗകര്യവും END TO END ഫെയർ, ഫ്ലെക്സി നിരക്കുകളും ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു വശത്തേക്ക് മാത്രം ട്രാഫിക് ഡിമാന്റ് ആയതിനാൽ അനുവദനീയമായ ഫ്ലക്സി നിരക്കിൽ കൂടാതെ ആയിരിക്കും സർവീസുകൾ ഓപ്പറേറ്റ് ചെയ്യുക.   ഈ നിരക്കുകൾ അനധികൃത പാരലൽ സർവീസുകൾ നടത്തുന്ന ടിക്കറ്റ് നിരക്കിലെ കൊള്ള അവസാനിപ്പിക്കുന്നതിനും കെഎസ്ആര്‍ടിസിക്ക് നഷ്ടമില്ലാതെ നടത്തുന്നതിനും കഴിയുന്ന വിധം ആണ് നിശ്ചയിച്ചിട്ടുള്ളതെന്ന് അധികൃതര്‍ അറിയിച്ചു.

Read also: ഈ മാസം 20നകം മുഴുവൻ ശമ്പളവും നൽകണം, ഇല്ലെങ്കില്‍ വിശദീകരണം നല്‍കണം'; ksrtc ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

PREV
Read more Articles on
click me!

Recommended Stories

അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്
കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ