'ദാഹിക്കുന്നു, കുറച്ച് വെള്ളം തരണേ' എന്ന് ചോദിച്ചെത്തി; യുവതിയെ കടന്നുപിടിച്ച 64കാരൻ അറസ്റ്റിൽ

Published : Mar 04, 2024, 12:42 AM IST
'ദാഹിക്കുന്നു, കുറച്ച് വെള്ളം തരണേ' എന്ന് ചോദിച്ചെത്തി; യുവതിയെ കടന്നുപിടിച്ച 64കാരൻ അറസ്റ്റിൽ

Synopsis

മാരായമുട്ടത്ത് വീട്ടിലെത്തിയ ഇയാൾ വീട്ടിൽ ഉണ്ടായിരുന്ന യുവതിയോട് വെള്ളം ചോദിക്കുകയും വെള്ളം എടുക്കാൻ പോയ യുവതിക്ക് പിന്നാലെ പോയി  കടന്നു പിടിക്കുകയായിരുന്നു.

തിരുവനന്തപുരം: പട്ടാപ്പകൽ വീട്ടിൽ കയറി യുവതിയെ കടന്നു പിടിച്ച വൃദ്ധൻ അറസ്റ്റിൽ. നെയ്യാറ്റിൻകര മാരായമുട്ടം അമ്പലത്തറ പൂവൻകാല കുരിശടി സ്വദേശി ഗണപതി(64)യെയാണ് മാരായമുട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുദിവസം മുമ്പാണ് കേസിന് ആസ്പദമായ സംഭവമെന്ന് പൊലീസ് പറഞ്ഞു. മാരായമുട്ടത്ത് വീട്ടിലെത്തിയ ഇയാൾ വീട്ടിൽ ഉണ്ടായിരുന്ന യുവതിയോട് വെള്ളം ചോദിക്കുകയും വെള്ളം എടുക്കാൻ പോയ യുവതിക്ക് പിന്നാലെ പോയി  കടന്നു പിടിക്കുകയായിരുന്നു. യുവതി നിലവിളിച്ചതോടെ  ഗണപതി ഓടി രക്ഷപ്പെട്ടു. തുടർന്ന് യുവതി മാരായമുട്ടം പൊലീസിനെ പരാതി നൽകി. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൃദ്ധനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. 

PREV
click me!

Recommended Stories

കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി
പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്