
മൂന്നാർ: ഇടുക്കി മരിയാപുരത്ത് പ്രായപൂർത്തി ആകാത്ത പെൺകുട്ടിയുടെയും ബന്ധുക്കളായ ആൺകുട്ടികളുടെയും മുൻപിൽ നഗ്നത പ്രദർശിപ്പിച്ച 65 കാരന് 2 വർഷം കഠിന തടവും 50000 രൂപ പിഴയും വിധിച്ചു. ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജ് ലൈജുമോൾ ഷെരീഫ് ആണ് ശിക്ഷ വിധിച്ചത്. ഇടുക്കി മരിയാപുരം കൂട്ടാപ്ലാക്കൽ ടോമിയെ ആണ് ശിക്ഷിച്ചത്. 2021 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
കുട്ടികളുടെ വീട്ടുകാരുമായി നിരന്തരം തർക്കത്തിൽ ഏർപ്പെട്ടിരുന്നയാളായിരുന്നു പ്രതി. സംഭവ ദിവസം വീട്ടിൽ മുതിർന്നവരില്ലാത്ത സമയത്താണ് ടോമി കുട്ടികളുടെ മുന്നൽ നഗനത പ്രദർശനം നടത്തിയത്. കുട്ടികൾ ഇത് മൊബൈലിൽ വീഡിയോ റെക്കോർഡ് ചെയ്തത് നിർണായക തെളിവായി. പിന്നീട് വീട്ടുകാരെ വിവരമറിയിച്ചു. കുട്ടികളുടെ രക്ഷിതാക്കൾ ടോമിക്കെതിരെ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ടോമിയെ കോടതി തടവിന് ശിക്ഷിച്ചത്. കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി.
Read More : നമ്പർ പ്ലേറ്റില്ലാത്ത സ്വിഫ്റ്റ് കാർ, രാത്രി പൊലീസ് വളഞ്ഞപ്പോൾ കിട്ടിയത് എംഡിഎംഎ; രക്ഷപ്പെട്ട പ്രതി പിടിയിൽ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam