തേക്ക് മുറിക്കുമ്പോൾ കാൽ വഴുതിവീണു, ചികിത്സയിലായിരുന്ന 68കാരൻ മരിച്ചു

Published : Sep 20, 2024, 07:53 AM IST
തേക്ക് മുറിക്കുമ്പോൾ കാൽ വഴുതിവീണു, ചികിത്സയിലായിരുന്ന 68കാരൻ മരിച്ചു

Synopsis

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെ വാഴത്തറവെളി ആഫീസ് പറമ്പിൽ ഒരു വീട്ടിലെ തേക്ക് മരം മുറിയ്ക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു

പൂച്ചാക്കൽ: മരംവെട്ടു തൊഴിലാളി മരംവെട്ടുന്നതിടെ കാൽ വഴുതി വീണ് ചികിത്സയിലിരിയ്ക്കെ മരിച്ചു. പാണാവള്ളി ഗ്രാമപഞ്ചായത്ത് 3 -ാം വാർഡ് വലിയ തറയിൽ കുഞ്ഞുമണിയാണ് (68) മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെ വാഴത്തറവെളി ആഫീസ് പറമ്പിൽ ഒരു വീട്ടിലെ തേക്ക് മരം മുറിയ്ക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. ഉടൻ തന്നെ പൂച്ചാക്കലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. പിന്നീട് കോട്ടയം മെഡിയ്ക്കൽ കോളേജിലേയ്ക്ക് മാറ്റിയെങ്കിലും ബുധനാഴ്ച രാവിലെ മരിച്ചു. ഭാര്യ: നിർമ്മല മക്കൾ: നിധിൻ, ജിതിൻ മരുമകൾ: സന്ധ്യാ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം