മോട്ടോറും യന്ത്രങ്ങളുമായി 7 പേർ ചാലിയാറിൽ, നിലമ്പൂരിൽ എത്തിയത് സ്വ‍ർണ്ണം അരിക്കാൻ; തൊണ്ടി സാധനങ്ങളുമായി പിടിയിൽ

Published : Dec 28, 2025, 11:35 PM IST
Nilambur Gold digging

Synopsis

വനം വകുപ്പിന്‍റെ വകുപ്പ് ഇന്‍റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് റേഞ്ച് ഓഫിസർ പി. സൂരജിന്‍റെ നേതൃത്വത്തിൽ ഇന്നലെ ഉച്ചയോടെ ആണ് പരിശോധന നടത്തിയത്.

നിലമ്പൂർ: മലപ്പുറം നിലമ്പൂർ വനമേഖലയിൽ ചാലിയാറിൽ യന്ത്രസാമഗ്രികൾ ഉപയോഗിച്ച് സ്വർണം അരിച്ചെടുക്കുകയായിരുന്ന 7 അംഗ സംഘത്തെ വനപാലകർ അറസ്റ്റ് ചെയ്തു. മോട്ടർ ഉൾപ്പെടെ തൊണ്ടി സാധനങ്ങൾ പിടിച്ചെടുത്തു. നിലമ്പൂർ റേഞ്ചിൽ പനയംകോട് സെക്ഷനിൽ ആയിരവല്ലിക്കാവ് വനത്തിലാണ് സംഭവം. ഒഴുകുന്ന ചാലിയാറിലാണ് സംഭവം. വനം വകുപ്പിന്‍റെ വകുപ്പ് ഇന്‍റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് റേഞ്ച് ഓഫീസർ പി. സൂരജിന്‍റെ നേതൃത്വത്തിൽ ഇന്നലെ ഉച്ചയോടെ ആണ് പരിശോധന നടത്തിയത്.

മമ്പാട് സ്വദേശികളായ കുണ്ടുപറമ്പ് ഷമീം (43), പനങ്ങാടൻ അബ്ദുൽ റസാഖ്(56), നരിമടക്കൽ സക്കീർ (53), പന്താർ അഷ്റഫ് (53), ചപ്പങ്ങാ തോട്ടത്തിൽ അലവിക്കുട്ടി (62), പന്താർ ജാബിർ (42), എടക്കര ടി.സി. സുന്ദരൻ (40) എന്നിവരെ അറസ്റ്റ് ചെയ്തു. പനയംകോട് എസ്എഫ്ഒ സി.കെ. വിനോദ്, ബിഎഫ്ഒ മാരായ എം. നൗഷാദ്, പി.പി. അഖിൽ ദേവ് , എൻ. ജിഷ്ണു എന്നിവർ ചേർന്നാണ് പിടി കൂടിയത്. നടപടികൾക്ക് ശേഷം പ്രതികളെ ജാമ്യത്തിൽ വിട്ടു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വന്‍ ഭക്തജനത്തിരക്ക്, ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് നടന്നത് 140 വിവാഹങ്ങൾ
ഏത് മടിയൻമാര്‍ക്കും എളുപ്പം ചെയ്യാമെന്ന് ഉസ്സൻ!, ടെറസ് തോട്ടത്തിൽ 5 കിലോയുള്ള മെക്സിക്കൻ ജയന്റ് മുതൽ കൈകൊണ്ട് അടർത്തി കഴിക്കാവുന്ന ഹാൻഡ് പുള്ള് വരെ