വിരുന്നിനെത്തിയ വീട്ടിൽ കയറി സിപിഎം പ്രവ‍ർത്തകനെ കൊലപ്പെടുത്തിയ കേസ്; 7 ബിജെപി-ആർഎസ്എസുകാർക്ക് ജീവപര്യന്തം

Web Desk   | Asianet News
Published : Feb 19, 2022, 06:38 AM IST
വിരുന്നിനെത്തിയ വീട്ടിൽ കയറി സിപിഎം പ്രവ‍ർത്തകനെ കൊലപ്പെടുത്തിയ കേസ്; 7 ബിജെപി-ആർഎസ്എസുകാർക്ക് ജീവപര്യന്തം

Synopsis

2006 സെപ്തംബർ 24നാണ് കേസിന് ആസ്പപദമായ സംഭവം. ഒരു സംഘം ആ‍ർ എസ് എസ് - ബി ജെ പി പ്രവര്‍ത്തകര്‍ സി പി എം പ്രവർത്തകനായ ചെമ്പനേഴത്ത് രാജു ഉണ്ടായിരുന്ന വീട്ടിലേക്ക് പുലർച്ചെ രണ്ട് മണിക്ക് അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു

തൃശൂ‍ർ: തൃശൂര്‍ കൊടുങ്ങല്ലൂരില്‍ സിപിഎം പ്രവർത്തകൻ (CPM Activist) ചെമ്പനേഴത്ത് രാജുവിനെ കൊലപ്പെടുത്തിയ കേസിൽ 7 ബി ജെ പി - ആ‍ർ എസ് എസ് പ്രവർത്തകർക്ക് (B J P - R S S Workers) ജീവപര്യന്തം ശിക്ഷ. ഒരു ലക്ഷം രൂപ വീതം പിഴയും പ്രതികള്‍ നല്‍കണമെന്ന് തൃശൂർ ജില്ല സെഷൻസ് കോടതി വിധിച്ചു.

കേസ് ഇങ്ങനെ

2006 സെപ്തംബർ 24നാണ് കേസിന് ആസ്പപദമായ സംഭവം. ഒരു സംഘം ആ‍ർ എസ് എസ് - ബി ജെ പി പ്രവര്‍ത്തകര്‍ സി പി എം പ്രവർത്തകനായ ചെമ്പനേഴത്ത് രാജുവിന്‍റെ വീട്ടിലേക്ക് പുലർച്ചെ രണ്ട് മണിക്ക് അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു. ആ‍ർ എസ് എസ് - ബി ജെ പി ആക്രമണത്തിൽ വെട്ടേറ്റ രാജു കൊല്ലപ്പെടുകയും ചെയ്തു. ഭാര്യയുടെ സഹോദരിയുടെ വീട്ടിൽ വച്ചായിരുന്നു സംഭവം. ഇതിന് ഒന്നരമാസം മുമ്പ് വിവാഹിതനായ രാജു അവിടെ വിരുന്ന് സല്‍കാരത്തിന് എത്തിയതായിരുന്നു. അവിടെ വച്ചായിരുന്നു ആ‍ർ എസ് എസ് - ബി ജെ പി പ്രവര്‍ത്തകരുടെ ആക്രമണം.

ആക്രമണത്തില്‍ രാജുവിന്‍റെ ഭാര്യയ്ക്കും, ഭാര്യ സഹോദരിക്കും പരിക്കേറ്റിരുന്നു. അക്രമം നടത്തിയവര്‍ പരിസരം വിട്ടുപോയിട്ടില്ലെന്ന ഭയം കാരണം രാജുവിനെ ഉടൻ ആശുപത്രിയിലെത്തിക്കാന്‍ ബന്ധുക്കള്‍ക്കായില്ല. പിന്നീട് വിവരം അറി‌ഞ്ഞെത്തിയവരാണ് രാജുവിനെ ആശുപത്രിയില്‍ എത്തിച്ചത്. വെട്ടേറ്റ് രക്തംവാര്‍ന്നാണ് രാജുമരിച്ചത്.

രതീഷ്, ഗിരീഷ്, മനോജ്, രഞ്ജിത്ത്, സുരേന്ദ്രൻ, കിഷോർ, ഷാജി എന്നിവരെയാണ് തൃശൂർ ജില്ലാ സെഷൻസ് കോടതി കുറ്റക്കാരായി കണ്ടെത്തി ശിക്ഷ വിധിച്ചത്. പ്രതികൾക്കെതിരെ ചുമത്തിയിരുന്ന കുറ്റങ്ങളായ കൊലപാതകം, അന്യായമായി സംഘം ചേരൽ തുടങ്ങിയവ കോടതി ശരിവച്ചിരുന്നു. കേസിൽ 2 പേരെ കോടതി വെറുതെ വിട്ടു. യുവമോര്‍ച്ച മുനിസിപ്പല്‍ സെക്രട്ടറിയായിരുന്ന സത്യേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു രാജു. ഇതാണ് കൊലപാതകത്തിന് കാരണമായത്.

പാലക്കാട് സിപിഎം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: 4 ആർഎസ്എസ്സുകാർക്ക് ജീവപര്യന്തം

സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്ന കേസിൽ ആർഎസ്എസ്സുകാരായ നാല് പ്രതികൾക്ക് കഴിഞ്ഞ ദിവസം ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. വടക്കഞ്ചേരി കണ്ണമ്പ്രയിലെ ആർ വിജയനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷാവിധി. പ്രതികൾ രാഷ്ട്രീയ വിരോധം മൂലം ആസൂത്രിതമായി കൊലപാതകം നടത്തിയതാണെന്ന് കോടതി കണ്ടെത്തി. കണ്ണമ്പ്ര കാരപ്പൊറ്റയിലെ സിപിഎം പ്രവർത്തകനായ ആർ വിജയനെ വെട്ടിക്കാലപ്പെടുത്തിയ കേസിലെ പ്രതികളും കണ്ണമ്പ്ര സ്വദേശികളുമായ നാല് ആർഎസ്എസ് പ്രവർത്തകർക്കാണ് ശിക്ഷ. ആര്‍എസ്എസ് പ്രവര്‍ത്തകരായ പടിഞ്ഞാമുറി പവന്‍ എന്ന സുജീഷ് (31), കാരപ്പൊറ്റ കൂടല്ലൂര്‍ ജനീഷ് (26), പടിഞ്ഞാമുറി കുന്നുംപുറം മിഥുന്‍ (27), കാരപ്പൊറ്റ അത്താണിപ്പറമ്പ് സുമേഷ് (29)എന്നിവര്‍ക്കാണ് ശിക്ഷ ലഭിച്ചത്. 302 വകുപ്പ് പ്രകാരമുള്ള കൊലപാതകക്കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.

പാലക്കാട് സിപിഎം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: 4 ആർഎസ്എസ്സുകാർക്ക് ജീവപര്യന്തം

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്