മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവദിച്ചില്ല, ഹോസ്റ്റൽ വിട്ടിറങ്ങി, തിരുവനന്തപുരത്ത് കാണാതായ പെൺകുട്ടികളെ കണ്ടെത്തി

Published : Feb 18, 2022, 11:29 PM ISTUpdated : Feb 18, 2022, 11:35 PM IST
മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവദിച്ചില്ല, ഹോസ്റ്റൽ വിട്ടിറങ്ങി, തിരുവനന്തപുരത്ത് കാണാതായ പെൺകുട്ടികളെ കണ്ടെത്തി

Synopsis

ബന്ധുക്കളെ വിളിച്ച് വരുത്താനും വൈദ്യപരിശോധന നടത്താനും വീഡിയോ കോണ്‍ഫറന്‍സ് പൂര്‍ത്തിയാകാനും വൈകിയതിനാല്‍ കുട്ടികളെ വിട്ടയക്കുമ്പോഴേക്ക് രാത്രി ഒമ്പതര കഴിഞ്ഞിരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരത്തെ (Thiruvananthapuram) സ്വകാര്യ സ്കൂള്‍ ഹോസ്റ്റലില്‍ നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെയും (Missing Girls) കണ്ടെത്തി. ഇന്ന് രാവിലെ 6 മണിയോടെയാണ് മൂന്ന് പെണ്‍കുട്ടികളെ കാണാതായത്. ഉച്ചയോടെ മൂന്ന് പേരെയും മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഹോസ്റ്റല്‍ അധികൃതര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്നാണ് മൂന്ന് കുട്ടികള്‍ വീട്ടിലേക്ക് പോയതെന്നാണ് പൊലീസ് പറയുന്നത്. ബസില്‍ വീടുകളിലേക്ക് പോകുന്ന വഴിയാണ് പൊലീസ് ഇവരെ കണ്ടെത്തിയത്. ഇതില്‍ ഒരു കുട്ടി നേരത്തെ പോക്സോ കേസില്‍ ഇരയായിരുന്നു.

തൈക്കാട് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. ബന്ധുക്കളെ വിളിച്ച് വരുത്താനും വൈദ്യപരിശോധന നടത്താനും വീഡിയോ കോണ്‍ഫറന്‍സ് പൂര്‍ത്തിയാകാനും വൈകിയതിനാല്‍ കുട്ടികളെ വിട്ടയക്കുമ്പോഴേക്ക് രാത്രി ഒമ്പതര കഴിഞ്ഞിരുന്നു. ഉച്ചയോടെ പൊലീസ് സ്റ്റേഷനിലെത്തിച്ച മൂന്ന് കുട്ടികളുടെയും നടപടികള്‍ പൂര്‍ത്തിയാകാനുള്ള താമസം കൊണ്ടാണ് കുട്ടികളെ വിട്ടയക്കാന്‍ വൈകിയതെന്നാണ് പൊലീസ് വിശദീകരണം. 

കോഴിക്കോട് നിന്ന് കാണാതായ പെൺകുട്ടി തിരികെ വീട്ടിലെത്തി; സിഡബ്യുസിയിൽ ഹാജരാക്കും

 

കോഴിക്കോട്: കോഴിക്കോട് (Kozhikode) വെളളയിൽ നിന്ന് കാണാതായ പെൺകുട്ടി (Missing Girl) തിരികെയെത്തി. വെളളിമാട് കുന്ന് ബാലികാമന്ദിരത്തിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിച്ചതിനെ തുടർന്ന് വീട്ടുകാർക്കൊപ്പം അയച്ച പെൺകുട്ടിയെയാണ് കഴിഞ്ഞ ദിവസം കാണാതായത്. സ്കൂളിലേക്കെന്ന് പറഞ്ഞിറങ്ങിയ കുട്ടി സ്കൂളിലെത്തിയില്ലെന്ന വിവരത്തെ തുടർന്നാണ് രക്ഷിതാക്കൾ വെളളയിൽ പൊലീസിൽ പരാതി നൽകിയത്.

പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് കുട്ടി ഇന്നലെ രാത്രി വീടെത്തിയതായി രക്ഷിതാക്കൾ ബാലക്ഷേമ സമിതിയിയെ വിവരമറിയിച്ചത്. കുട്ടിയെ ഇന്ന് തന്നെ സിഡബ്യുസിക്ക് മുന്നിൽ ഹാജരാക്കും. ജനുവരി 26നാണ് ബാലികാമന്ദിരത്തിലെ ആറ് കുട്ടികൾ പുറത്തുകടക്കാൻ ശ്രമിക്കുന്നത്. ഇതിൽ രണ്ടുപേരെ കർണാടകത്തിൽ വച്ചും നാലുപേരെ മലപ്പുറത്ത് വച്ചും കണ്ടെത്തുകയായിരുന്നു.

തുടർന്നാണ് കുട്ടികളെ വീട്ടുകാർക്കൊപ്പം അയച്ചത്. ബാലമന്ദിരത്തിലെ മോശം സാഹചര്യം കാരണമാണ് പുറത്തുകടക്കാൻ ശ്രമം നടത്തിയതെന്ന് കുട്ടികൾ നേരത്തെ പൊലീസിന് മൊഴിനൽകിയിരുന്നു. കുട്ടികളുടെ എതിർപ്പ് മറികടന്ന് തിരികെ ബാലമന്ദിരത്തിലെത്തിച്ചപ്പോൾ ഒരാൾ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു.

സൂപ്പർമാർക്കറ്റ് ജീവനക്കാരിയെ ഹെൽമറ്റ് കൊണ്ട് മർദ്ദിച്ചു, കൈയൊടിച്ചു; ഒടുവിൽ നടപടി

കൊച്ചി തൃപ്പൂണിത്തുറയിലെ സൂപ്പർ മാർക്കറ്റിൽ (Super Market) ജീവനക്കാരിയെ (Worker) ഹെൽമെറ്റ് (Helmet) കൊണ്ട് അടിച്ച് കയ്യൊടിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു (Arrested). ഒളിവിലായിരുന്ന പ്രതിയെ മൂവാറ്റുപുഴയിൽ നിന്നാണ് പിടികൂടിയത്. കേസിൽ പൊലീസിന്‍റെ മെല്ലപ്പോക്കിനെതിരെ ആക്ഷേപം ഉയർന്നിരുന്നു. തൃപ്പൂണിത്തുറ സ്വദേശി സതീഷിനെ മൂവാറ്റുപുഴയിൽ കാറിൽ സഞ്ചരിക്കുന്നതിനിടെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. കൃത്യത്തിന് ശേഷം തമിഴ്നാട്ടിലെ മധുരയിലേക്ക് പോയ പ്രതി നിയമസഹായത്തിനായി തിരിച്ചെത്തിയപ്പോഴാണ് പൊലീസിന്‍റെ പിടിയിലായത്. 

കഴിഞ്ഞ ദിവസമാണ് തൃപ്പൂണിത്തുറയിലെ സൂപ്പർ മാർക്കറ്റിലെ ജിവനക്കാരിയായ ഷിജിയെ സതീഷ് ഹെൽമെറ്റ് കൊണ്ട് ക്രൂരമായി മർദിച്ചത്. ആക്രമണത്തിൽ ഷിജിയുടെ കൈ ഒടിയുകയും തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരിയായ സുജിതയുടെ ഭർത്താവാണ് സതീഷ്. ഇയാൾ ജോലിക്കിടെ ഓഫീസ് ഫോണിൽ വിളിച്ച് ഭാര്യയ്ക്ക് ഫോൺ കൈമാറാൻ ഷിജിയോട് ആവശ്യപ്പെട്ടു. തിരക്കിനിടയിൽ ഷിജിയിത് മറന്ന് പോയതാണ് മർദ്ദനത്തിനുള്ള പ്രകോപനം. കയ്യൊടിച്ചതിന് ശേഷവും മർദ്ദനം തുടർന്ന സതീഷിനെ സൂപ്പർ മാർക്കറ്റിലുള്ളവർ പിടിച്ചു മാറ്റുകയായിരുന്നു.

സംഭവത്തിൽ പരാതി നൽകിയിട്ടും പൊലീസ് ആദ്യം ഗൗരവത്തിൽ ഇടപെട്ടില്ലെന്നും കേസെടുത്തില്ലെന്നും ഷിജി ആരോപിച്ചിരുന്നു. മർദ്ദനമേറ്റത്തിന് പിന്നാലെ സൂപ്പർമാർക്കറ്റ് ഉടമയോടൊപ്പം ഷിജി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നുവെങ്കിലും കേസെടുക്കണോ എന്നാണ് പൊലീസ് ആദ്യം ചോദിച്ചതെന്ന് ഷിജി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. എന്നാൽ, കേസെടുക്കണമെന്ന് ഷിജിയും സൂപ്പർമാർക്കറ്റ് ഉടമയും കർശന നിലപാടെടുത്തു. എന്നിട്ടും വളരെ വൈകിയാണ് പൊലീസ് കേസെടുക്കാൻ തയ്യാറായത്. ആരോപണം ശരിയല്ലെന്നും കേസിൽ അലംഭാവമുണ്ടായിട്ടില്ലെന്നും പൊലീസ് വിശദീകരിച്ചു.

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു