കാലടിയില്‍ നിന്ന് മട്ട അരിയുമായെത്തിയ ലോറിയിലെ'ഭീകരനെ' കണ്ട് അമ്പരന്ന് നാട്ടുകാര്‍

By Web TeamFirst Published Sep 19, 2020, 8:51 AM IST
Highlights

വെള്ളിയാഴ്ച രാവിലെ 9 മണിയോടെയാണ് ഞെട്ടിക്കുന്ന സംഭവം. പൂജപ്പുര സ്നേക്ക് പാർക്കിലെ പ്രഭാത് സജിയാണ് പാമ്പിനെ പിടികൂടിയത്. രണ്ട് വയസ് പ്രായം ഉണ്ടെന്ന് കണക്കാക്കുന്ന പെരുമ്പാമ്പിന് ഏഴടിയോളം നീളമുണ്ട്. 

തിരുവനന്തപുരം: സപ്ലൈക്കോ പി ഡി എസ് ഡിപ്പോയിൽ അരിയുമായെത്തിയ ലോറിക്കൊപ്പമെത്തിയ ഭീകരനെ കണ്ട് ഭയന്ന് തൊഴിലാളികള്‍. എറണാകുളത്തു കാലടിയിൽ നിന്നും  മട്ട  അരിയുമായി എത്തിയതായിരുന്നു ലോറി. അരി ചാക്കിറക്കാന്‍ ലോറിയില്‍ കയറിയ തൊഴിലാളികള്‍ ടാര്‍പോളിന്‍ മാറ്റിയപ്പോള്‍ കണ്ടത് പെരുമ്പാമ്പിനെ. ഭയന്ന് പോയ തൊഴിലാളികള്‍ ചാടിയിറങ്ങി അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു.

നിര്‍ത്തിയിട്ട ഓട്ടോയുടെ പിന്‍സീറ്റില്‍ അഞ്ചടി നീളമുള്ള പെരുമ്പാമ്പ്

ഒടുവിൽ  പൂജപ്പൂര സ്നേക്ക് പാർക്കിൽ നിന്നും ആളെത്തി പെരുമ്പാമ്പിനെ ചാക്കിലാക്കിയത്. വെള്ളിയാഴ്ച രാവിലെ 9 മണിയോടെയാണ് ഞെട്ടിക്കുന്ന സംഭവം. പൂജപ്പുര സ്നേക്ക് പാർക്കിലെ പ്രഭാത് സജിയാണ് പാമ്പിനെ പിടികൂടിയത്. രണ്ട് വയസ് പ്രായം ഉണ്ടെന്ന് കണക്കാക്കുന്ന പെരുമ്പാമ്പിന് ഏഴടിയോളം നീളമുണ്ട്.

ഇണയില്ലാതെ 15 വര്‍ഷങ്ങള്‍; പക്ഷേ 62-ാം വയസില്‍ പെരുമ്പാമ്പിട്ടത് ഏഴുമുട്ടകള്‍

ലോറി ഡ്രൈവർ രാത്രിയിലെ യാത്രയിൽ വിശ്രമത്തിനായി റോഡ് വശത്തെ മരകൂട്ടങ്ങളുടെ കീഴിൽ നിര്‍ത്തിയിട്ടപ്പോൾ പാമ്പ് ലോറിക്ക് മുകളിൽ വീഴുകയും  പിന്നീട് വാഹനം നീങ്ങി തുടങ്ങിയപ്പോൾ രക്ഷപ്പെടാനായി ചാക്ക് കെട്ടിലേക്ക് പതുങ്ങിയതാകാം എന്നാണ് നിഗമനം.

താറാവിൻ കൂട്ടിൽ നിന്ന് ഏഴ് അടി നീളവും 10 കിലോഗ്രാം തൂക്കവുമുള്ള പെരുമ്പാമ്പിനെ പിടികൂടി

പാമ്പും തൊഴിലാളികളും സുരക്ഷിതരാണ്. പൂജപ്പുരയിലെ സ്നേക്ക് പാർക്കിൽ ഉള്ള പെരുമ്പാമ്പിനെ ശനിയാഴ്ച രാവിലെ വഴുതക്കാട് വനം വകുപ്പിന് കൈമാറും എന്നു പ്രഭാത് സജി വ്യക്തമാക്കി.

പെരുമ്പാമ്പ് ഇറച്ചിയെന്ന പേരിൽ ചേരയുടെ ഇറച്ചി വിൽക്കാൻ ശ്രമിച്ച യുവാവ് കോതമം​ഗലത്ത് പിടിയിൽ

click me!