വിനോദ യാത്രാസംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു, കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 7 പേര്‍ക്ക് പരിക്ക്

Published : Aug 30, 2026, 06:52 PM IST
accident

Synopsis

കോഴിക്കോട് താമരശ്ശേരിക്ക് സമീപം നെരൂക്കുംചാലില്‍ വിനോദയാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് അപകടമുണ്ടായി.

കോഴിക്കോട്: ദേശീയപാതയില്‍ താമരശ്ശേരിക്ക് സമീപം നെരൂക്കുംചാലില്‍ നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി തൂണില്‍ ഇടിച്ച് അപകടം. ഏഴുപേര്‍ക്ക് പരിക്കേറ്റു. വയനാട്ടില്‍ വിനോദയാത്ര പോയി തിരികെ വരികയായിരുന്ന മഞ്ചേരി ഒറ്റപ്പള്ളിക്കല്‍ സ്വദേശികള്‍ സഞ്ചരിച്ച ടൊയോട്ട ഫോര്‍ച്യൂണര്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ ഷഹന (13), റഹീമ, ഷഹീറ (33), നഹീം (11), ഇസ്മയില്‍(18), സിയാദ്(21), ഖദീജ(63) എന്നിവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. ഇന്ന് വൈകീട്ട് മൂന്നു മണിയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി തൂണ്‍ തകര്‍ന്ന് പ്രദേശത്ത് വൈദ്യുതി വിതരണം നിലച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുൻ വാതിൽ ചവുട്ടിപ്പൊളിച്ച് മോഷ്ടാവ് ഉള്ളിൽ കടന്നു, അടച്ചിട്ടിരുന്ന വീട്ടിൽ നിന്നും പണവും സ്വർണ്ണവും മോഷ്ടിച്ചു
കുടിലിനു തീയിട്ടു, ഒറ്റയ്ക്ക് താമസിച്ചിരുന്ന മധ്യവയസ്‌കനെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന് പരാതി