ചൂ​ണ്ടു​വി​ര​ലി​ല്‍ മ​ഷി പു​ര​ട്ടി ബൂ​ത്തി​ല്‍ ക​യ​റാൻ നിന്നതും കുഴഞ്ഞു വീണു, തി​രു​വ​ല്ലത്ത് 73കാരിക്ക് ദാരുണാന്ത്യം

Published : Dec 10, 2025, 04:12 AM IST
Thiruvallam Polling station death

Synopsis

തിരുവനന്തപുരത്ത് വോട്ട് ചെയ്യാനെത്തിയ 73-കാരിയായ വയോധിക പോളിങ് ബൂത്തിൽ കുഴഞ്ഞുവീണു മരിച്ചു. പാച്ചല്ലൂർ ഗവ. എൽപി സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്താൻ കയറവേയായിരുന്നു സംഭവം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തി​രു​വ​ന​ന്ത​പു​രം: ഇന്നലെ പോ​ളി​ങ് ബൂ​ത്തി​നു​ള്ളി​ല്‍ വോ​ട്ട് ​ചെ​യ്യാ​നെ​ത്തി​യ വ​യോ​ധി​ക കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. തി​രു​വ​ല്ലം മ​ണ​മേ​ല്‍ പ്ലാ​ങ്ങ​ല്‍ വീ​ട്ടില്‍ ശാ​ന്ത(73) ആ​ണ് മ​രി​ച്ച​ത്. ഇന്നലെ രാവി​ലെ 11.40-ഓ​ടെ തി​രു​വ​ല്ലം വാ​ര്‍ഡി​ല്‍പ്പെ​ട്ട പാ​ച്ച​ല്ലൂ​ര്‍ ഗ​വ. എ​ല്‍പി സ്‌​കൂ​ളി​ലെ ആ​റാം ന​മ്പ​ര്‍ ബൂ​ത്തി​ല്‍ വോ​ട്ട് ​ചെ​യ്യാ​നെ​ത്തി​യ​താ​യി​രു​ന്നു ഇവർ. ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ക്കു​ശേ​ഷം ചൂ​ണ്ടു​വി​ര​ലി​ല്‍ മ​ഷി പു​ര​ട്ടി ബൂ​ത്തി​ല്‍ ക​യ​റ​വേ കു​ഴ​ഞ്ഞു​ വീ​ഴു​ക​യാ​യി​രു​ന്നു. സം​ഭ​വം ക​ണ്ട് പോ​ളി​ങ് ബൂ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ശാ​ന്ത​യെ പി​ടി​ച്ചെ​ഴു​ന്നേ​ല്‍പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല. സം​ഭ​വ​സ​മ​യ​ത്ത് സ്ഥലത്തുണ്ടാ​യി​രു​ന്ന തി​രു​വ​ല്ലം പൊലീസ് സം​ഘം പെ​ട്ടെ​ന്ന്​ ത​ന്നെ ബൂ​ത്തി​ലെ​ത്തി ഇ​വ​രെ അ​മ്പ​ല​ത്ത​റ​യി​ലു​ള​ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യിൽ എ​ത്തി​ച്ചെങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ബ​ന്ധു​ക്ക​ള്‍ക്ക് പ​രാ​തി​യി​ല്ലാ​ത്ത​തി​നാ​ല്‍ പൊ​ലീ​സ് മൃ​ത​ദേ​ഹം വി​ട്ടു​ന​ല്‍കി. ഭ​ര്‍ത്താ​വ്: പ​രേ​ത​നാ​യ വി​ശ്വം​ഭ​ര​ന്‍. ഏ​ക​മ​ന്‍: ബി​നു. മ​രു​മ​ക​ള്‍: ഷീ​ന.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പറവൂ‍ർ ടിബി റോഡിൽ കാറിൽ സുഹൃത്തുക്കളായ യുവതിയും യുവാവും, പരിശോധിച്ചപ്പോൾ പേഴ്സിനുള്ളിൽ ഒളിപ്പിച്ച എംഡിഎംഎ കിട്ടി, അറസ്റ്റിൽ
കായംകുളം തീരത്ത് കടലിൽ വീണ് അമ്പലപ്പുഴ സ്വദേശിയായ മത്സ്യത്തൊഴിലാളി മരിച്ചു