പൊറോട്ട തൊണ്ടയില്‍ കുടുങ്ങി വയോധികന്‍ മരിച്ചു

Published : Apr 29, 2019, 12:06 PM ISTUpdated : Apr 29, 2019, 12:15 PM IST
പൊറോട്ട തൊണ്ടയില്‍ കുടുങ്ങി വയോധികന്‍ മരിച്ചു

Synopsis

ശ്രീധരന്‍ പിള്ളയുടെ പുരികത്തിന് താഴെ മുറിവുണ്ടായിരുന്നു. കൊലപാതകമാണെന്ന് സംശയം തോന്നിയ നാട്ടുകാര്‍ വിവരം പൊലീസിലറിയിച്ചു. 

പരവൂര്‍: പൊറോട്ട തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടി വയോധികന് ദാരുണാന്ത്യം. പൂതക്കുളം വേപ്പാലംമൂട് സ്വദേശി തുളസീധരന്‍ പിള്ള(72)യാണ് മരിച്ചത്. ശാരദാമുക്കിന് ശമീപം ആക്രിക്കടയുടെ പുറകില്‍ ഞായറാഴ്ച രാവിലെയാണ് ശ്രീധരന്‍പിള്ളയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ശ്രീധരന്‍ പിള്ളയുടെ പുരികത്തിന് താഴെ മുറിവുണ്ടായിരുന്നു. കൊലപാതകമാണെന്ന് സംശയം തോന്നിയ നാട്ടുകാര്‍ വിവരം പൊലീസിലറിയിച്ചു. ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി.

വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഒടുവില്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മാര്‍ട്ടത്തിലാണ് പൊറോണ്ട തൊണ്ടയില്‍ കുടുങ്ങി ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തിയത്. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്
നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ