കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഐശ്വര്യത്തിനും സമാധാനത്തിനുമായി നടത്തുന്ന നവചണ്ഡികാ ഹോമത്തിൽ അദ്ദേഹം പങ്കെടുത്തു. പ്രധാനമന്ത്രി മോദിയുടെ പേരിൽ 10 ടൺ അരി ക്ഷേത്രത്തിലേക്ക് സമർപ്പിച്ചതായും അദ്ദേഹം അറിയിച്ചു.

കാസർകോട്: കൊല്ലൂർ മൂകാംബികയിൽ നവചണ്ഡികാ ഹോമം നടത്തി സുരേഷ് ഗോപിയും കുടുംബവും. മൂകാംബികാ ദേവിയുടെ സന്നിധിയിൽ ഐശ്വര്യത്തിനും സമാധാനത്തിനുമായി നവചണ്ഡികാ ഹോമം നടത്തിയാണ് കേന്ദ്രമന്ത്രി മടങ്ങിയത്. മോദിജിയുടെ ഉറച്ച അനുഭാവിയും സുഹൃത്തുമായ പുരുഷോത്തം റെഡിഗാരു, നവചണ്ഡികാ ഹോമം നടക്കുന്ന ചടങ്ങിലേക്ക് 10 ടൺ ബാസ്മതി അരി നല്‍കുകയുണ്ടായെന്നും ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ പേരിലും നാളിലും, മൂകാംബികാ അമ്മക്ക് സമർപ്പിക്കാൻ സാധിച്ചുവെന്നും സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു. കുടുംബ സമേതമാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ സുരേഷ് ഗോപി എത്തിയത്. ഭാര്യ രാധിക, മക്കളായ മാധവ്, ഗോകുൽ, ഭാവ്‌നി, മരുമകൻ ശ്രേയസ് മോഹൻ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.

സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഫേസുബുക്ക് പോസ്റ്റിന്റെ പൂർണ രൂപം: 

'ലോകഗുരുവായ കൊല്ലൂര്‍ മൂകാംബികാ ദേവിയുടെ സന്നിധിയിൽ ഐശ്വര്യത്തിനും സമാധാനത്തിനുമായി നവചണ്ഡികാ ഹോമം നടത്തുവാനും പങ്കെടുക്കുവാനും സാധിച്ചു.

​ഈ പുണ്യവേളയിൽ ബെംഗളൂരുവില്‍ നിന്നുള്ള മോദിജിയുടെ ഉറച്ച അനുഭാവിയും, എന്റെ പ്രിയ സുഹൃത്തുമായ ശ്രീ പുരുഷോത്തം റെഡിഗാരു,നവചണ്ഡികാ ഹോമം നടക്കുന്ന ചടങ്ങിലേക്ക് 10 ടൺ ബാസ്മതി അരി നല്‍കുകയുണ്ടായി. എനിക്ക് അത് നമ്മുടെ പ്രിയങ്കരനായ ഭാരത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ പേരിലും നാളിലും,മൂകാംബികാ അമ്മക്ക് സമർപ്പിക്കാൻ സാധിച്ചത് വലിയൊരു അനുഗ്രഹമായി കാണുന്നു.

​ഭാരതത്തിന്റെ ഐശ്വര്യത്തിനും ലോകനന്മയ്ക്കുമായി നമുക്ക് പ്രാർത്ഥിക്കാം. 🌸

Blessed with the opportunity to perform and participate in the Navachandika Homam for prosperity and peace at the abode of the universal mother, Kollur Mookambika Devi.

​During this auspicious occasion, my dear friend and a staunch supporter of Modiji from Bengaluru, Shri Purushotham Reddy Garu, donated 10 tons of Basmati rice for the ceremony. I consider it a great blessing that I was able to offer this to Mookambika Devi in the name and birth star (Nakshatra) of our beloved Prime Minister, Shri Narendra Modi Ji.

​Let us all pray for the prosperity of Bharat and the well-being of the entire world.'- സുരേഷ് ഗോപി