കൊവിഡ് 19: കോഴിക്കോട് ജില്ലയില്‍ 720 പേര്‍ കൂടി നിരീക്ഷണത്തില്‍; ആകെ 3724 പ്രവാസികൾ

Published : Jun 07, 2020, 10:17 PM IST
കൊവിഡ് 19: കോഴിക്കോട് ജില്ലയില്‍ 720 പേര്‍ കൂടി നിരീക്ഷണത്തില്‍; ആകെ 3724 പ്രവാസികൾ

Synopsis

മെഡിക്കല്‍ കോളേജില്‍  99 പേരും ലക്ഷദ്വീപ് ഗസ്റ്റ് ഹൗസില്‍ 44 പേരും അടക്കം 143 പേര്‍ ആശുപത്രിയില്‍ നീരീക്ഷണത്തിലായി. 21 പേരെ ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന്  പുതുതായി 720 പേര്‍കൂടി നിരീക്ഷണത്തില്‍ വന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. ഇപ്പോള്‍ ആകെ 8116 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 34,243 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി 19 പേര്‍  മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 9 പേര്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും നിരീക്ഷണത്തില്‍ വന്നു. ഇതോടെ മെഡിക്കല്‍ കോളേജില്‍  99 പേരും ലക്ഷദ്വീപ് ഗസ്റ്റ് ഹൗസില്‍ 44 പേരും അടക്കം 143 പേര്‍ ആശുപത്രിയില്‍ നീരീക്ഷണത്തിലായി. 21 പേരെ ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.
 
ഇന്ന് വന്ന 267 പേര്‍ ഉള്‍പ്പെടെ ആകെ 3724 പ്രവാസികളാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 929 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് കെയര്‍ സെന്ററുകളിലും 2778 പേര്‍ വീടുകളിലും 17 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 147 പേര്‍ ഗര്‍ഭിണികളാണ്.  

മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 3  പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്‍കി. 103 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെയും സേവനം നല്‍കി. 2719 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 7411 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വയനാടിന് ആശ്വാസം; മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പൊലീസ് പിടിയില്‍
നഗരത്തിലെ അനധികൃത നിർമാണങ്ങൾക്കെതിരെ കർശന നടപടിയുമായി തിരുവനന്തപുരം നഗരസഭ; പരിശോധനയ്‌ക്ക് നേരിട്ടിറങ്ങി മേയർ