കാർ നിയന്ത്രണം വിട്ട് 20 അടി താഴ്ചയിൽ കെട്ടിടത്തിനു മുകളിലേക്കു മറിഞ്ഞു

Web Desk   | Asianet News
Published : Jun 07, 2020, 09:49 PM IST
കാർ നിയന്ത്രണം വിട്ട് 20 അടി താഴ്ചയിൽ കെട്ടിടത്തിനു മുകളിലേക്കു മറിഞ്ഞു

Synopsis

മുൻപ് ഒരു വർക്ക് ഷോപ്പ് നടത്തിയിരുന്ന കെട്ടിടത്തിന് മുകളിലേക്കാണ് കാര്‍ കുത്തനെ വീണത്. അടച്ചിട്ട കെട്ടിടമായതിനാല്‍ വലിയ ദുരന്തം ഒഴിവായി.

അരൂർ: ആലപ്പുഴ ചന്തിരൂർ പാലത്തിന് സമീപം നിയന്ത്രണം വിട്ട കാർ ഇരുപതടിയോളം താഴ്ചയിൽ കെട്ടിടത്തിനു മുകളിലേക്കു മറിഞ്ഞു തകർന്നു. അപകടത്തില്‍ കാര്‍ ഭാഗീകമായി തകര്‍ന്നു. കാറിനുള്ളിലുണ്ടായിരുന്ന കായംകുളം തറേൽ വീട്ടിൽ ഷിജോ, സഹോദരി ട്രീസ എന്നിവർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.

മുൻപ് ഒരു വർക്ക് ഷോപ്പ് നടത്തിയിരുന്ന കെട്ടിടത്തിന് മുകളിലേക്കാണ് കാര്‍ കുത്തനെ വീണത്. ഇപ്പോൾ പ്രവർത്തനം ഇല്ലാതെ അടച്ചിട്ടിരിക്കുന്നതിനാൽ കൂടുതല്‍ ആളപായം ഉണ്ടായില്ല. കാര്‍ അപകടത്തില്‍പ്പെട്ട ശബ്ദം കേട്ട് . ഓടി കൂടിയ നാട്ടുകാരാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്.   

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'എക്സ്ട്രാ സ്മാ‌‌‍‌ർട്ട്' ആകാൻ വിഴിഞ്ഞം; ക്രൂയിസ് കപ്പലുകളും എത്തും, കടൽ നികത്തി ബർത്ത് നിർമിക്കും, ജനുവരിയിൽ റോഡ് തുറക്കും
കുത്തനെയിടിഞ്ഞ് റബ്ബർ വില, സീസണിലെ ഏറ്റവും കുറഞ്ഞ വില