രണ്ട് ദിവസമായി ആളനക്കമില്ല, മക്കൾ ബെംഗളൂരുവിൽ, പരിശോധനയിൽ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Published : Jun 09, 2026, 06:05 PM IST
mohanan

Synopsis

വീട്ടിൽ ആളനക്കമില്ലാത്തതിനെ തുടർന്ന് സമീപവാസികൾ വാർഡ് മെമ്പർ സിനി ബിജുവിനെ വിവരമറിയിക്കുകയായിരുന്നു.

ചെങ്ങന്നൂർ: തിട്ടമേലിൽ വയോധികനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുന്നത്തുരേത്ത് കെ മോഹനനെയാണ് (73) മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് മൃതദേഹം കണ്ടത്. രണ്ടുദിവസമായി വീട്ടിൽ ആളനക്കമില്ലാത്തതിനെ തുടർന്ന് സമീപവാസികൾ വാർഡ് മെമ്പർ സിനി ബിജുവിനെ വിവരമറിയിക്കുകയായിരുന്നു. ഇവർ എത്തി പരിശോധിച്ചപ്പോഴാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. വാർഡ് മെമ്പർ അറിയിച്ചതിനെ തുടർന്ന് ചെങ്ങന്നൂർ പൊലീസ് സ്ഥലത്തെത്തി. വർഷങ്ങളായി ഇയാൾ തനിച്ചായിരുന്നു താമസം. ചെങ്ങന്നൂർ ഗ്രേഡ് എസ്ഐ രാജേഷ് കുമാർ, ഡി പ്രവീൺലാൽ, അനസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പരേതയായ ഓമനയാണ് ഭാര്യ. ബംഗളൂരുവിൽ ജോലി ചെയ്യുന്ന അരുൺ, അജി എന്നിവരാണ് മക്കൾ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലോഡ്ജ് വളഞ്ഞ് കുരുക്കി, പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ പിടിക്കാൻ ചെന്നപ്പോൾ കൂടെ പ്രായപൂർത്തിയാകാത്ത മറ്റൊരു കുട്ടി, പ്രതി അറസ്റ്റില്‍
നാട്ടുകാർ തടഞ്ഞുവെച്ചത് വെറുതെയായില്ല, ലോകകപ്പ് ഫൈനൽ പ്രദർശന സ്ഥലത്ത് മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പൊലീസുകാർക്ക് സസ്പെൻഷൻ