
തിരുവനന്തപുരം: തിരുവനന്തപുരത്തെ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിമാരെ കാണുകയാണെന്ന് മേയർ വി.വി. രാജേഷ്. ഓരോ മന്ത്രാലയത്തിനും കോപ്പറേഷൻ ചെയ്യാൻ കഴിയുന്ന സഹായങ്ങളെ സംബന്ധിച്ച് അപേക്ഷ സമർപ്പിക്കും. കേന്ദ്രമന്ത്രി മനോഹർലാൽ ഖട്ടറിനെ നാളെ നേരിട്ട് കാണും. ഇ- ബസ് പദ്ധതി സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യും. കേരളത്തിനായി 950 ബസ്സുകൾ അനുവദിച്ചിട്ടുണ്ട്. ഇക്കാര്യം സംസ്ഥാന ഗതാഗത മന്ത്രിയുമായി സംസാരിക്കും. അത് തിരുവനന്തപുരത്തിന് ലഭിക്കാൻ ഉള്ളത് നേടിയെടുക്കുകയാണ് ലക്ഷ്യമെന്നും മേയർ പറഞ്ഞു.
ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനുമായി തിരുവനന്തപുരം മേയർ വി.വി.രാജേഷ് കൂടിക്കാഴ്ച നടത്തി. പാർട്ടി ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. കോർപ്പറേഷൻ്റെ കഴിഞ്ഞ അഞ്ച് മാസത്തെ പ്രവർത്തന കാര്യങ്ങൾ ചർച്ചയായി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനൊപ്പം കേന്ദ്ര കൃഷിമന്ത്രി ശിവ് രാജ് സിങ് ചൗഹാനെയും രാജേഷ് സന്ദർശിച്ചു. ഇന്നും നാളെയുമായി കൂടുതൽ കേന്ദ്രമന്ത്രിമാരെ വി.വി.രാജേഷ് കാണും.നാളെ നഗരവികസനമന്ത്രി മനോഹർ ലാൽ ഖട്ടാറുമായി കൂടിക്കാഴ്ച്ച നടത്തും. കോർപ്പറേഷൻ വികസനത്തിനുവേണ്ടി വിവിധ പദ്ധതികൾ ആലോചനയിലുണ്ടെന്ന് വി.വി.രാജേഷ് ഡൽഹിയിൽ പറഞ്ഞു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam