പ്രഭാത നടത്തത്തിനിടെ പിക്കപ്പ് വാനിടിച്ച് 74കാരൻ വീണു, വന്നുനോക്കി തിരിച്ചുപോയി ഡ്രൈവർ, മരണത്തിന് പിന്നാലെ അറസ്റ്റ്

Published : Aug 07, 2025, 09:07 PM ISTUpdated : Aug 07, 2025, 09:10 PM IST
Abraham

Synopsis

ആലുവ മുനിസിപ്പല്‍ പാര്‍ക്കിനു സമീപം താമസിക്കുന്ന തളിയത്ത് ബോബി ജോര്‍ജ് (74) പരിക്കേറ്റിരുന്നു.

ആലുവ: പ്രഭാത സവാരിക്കിടെ വാഹനം ഇടിച്ചു വയോധികന്‍ മരിച്ച സംഭവത്തില്‍ നിര്‍ത്താതെ പോയ വാഹനം പൊലീസ് പിടികൂടി. ഡ്രൈവറെ അറസ്റ്റ് ചെയ്തു. ആലുവ ഹില്‍ റോഡിലെ പാഴ്‌സല്‍ സ്ഥാപനത്തിലെ ഡ്രൈവർ റാന്നി പുത്തൂര്‍ വീട്ടില്‍ എബ്രഹാം (30)ആണ് അറസ്റ്റിലായത്. വൈറ്റിലയില്‍ സുഹൃത്തിന്റെ വീട്ടില്‍ ഒളിവിലായിരുന്നു ഇയാൾ. കെഎല്‍ 30 വി 4652 പിക്കപ്പ് വാന്‍ കസ്റ്റഡിയില്‍ എടുത്തു.

ചൊവ്വാഴ്ച പുലര്‍ച്ചെ 5.15നായിരുന്നു അപകടം. ആലുവ മുനിസിപ്പല്‍ പാര്‍ക്കിനു സമീപം താമസിക്കുന്ന തളിയത്ത് ബോബി ജോര്‍ജ് (74) പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് ഇദ്ദേഹം മരിച്ചത്. അപകടത്തിന് ശേഷം ഡ്രൈവര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി റോഡില്‍ വീണു കിടക്കുന്നയാളുടെ അടുത്തുചെന്നു നോക്കിയശേഷമാണ് മുങ്ങിയത്. എസ്പി ഹേമലതയുടെ നേതൃത്യത്തിലുള്ള ടീമാണ് പിടികൂടിയത്.

PREV
Read more Articles on
click me!

Recommended Stories

വാതിൽ തുറന്നു കിടക്കുന്നു, ഭണ്ഡാരം തകർത്ത നിലയിൽ; നീലേശ്വരത്തെ ഭ​ഗവതി ക്ഷേത്രത്തിൽ കവർച്ച; ദേവീവി​ഗ്രഹത്തിലെ തിരുവാഭരണം മോഷ്ടിച്ചു
വീട്ടിനുള്ളിലേക്ക് കയറിയപ്പോൾ മുൻഭാഗത്തെ പടിയിൽ പാമ്പ്, അറിയാതെ ചവിട്ടി, കടിയേറ്റ് മൂന്നാം ക്ലാസുകാരൻ മരിച്ചു