
ആലപ്പുഴ: പത്താംതരം തുല്യതാ പരീക്ഷ എഴുതാന്‍ 75 വയസ്സുകാരനായ പി ഡി ഗോപിദാസും. പത്താം തരം തുല്യതാ പരീക്ഷ എഴുതുന്നവരില്‍ ഏറ്റവും പ്രായം കൂടിയ പഠിതാവാണ് ഇദ്ദേഹം. അമ്പലപ്പുഴ പറവൂര്‍ സ്വദേശിയായ ഗോപിദാസ് അമ്പലപ്പുഴ കെ കെ കുഞ്ചുപിള്ള മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് തുല്യതാ പഠനം പൂര്‍ത്തിയാക്കിയത്. പഠനത്തിന് പ്രായം തടസ്സമല്ലെന്ന മറുപടിയാണ് ഇദ്ദേഹത്തിന് പറയാനുള്ളത്. ചെറുപ്പത്തില്‍ അഞ്ചാം ക്ലാസില്‍ പഠനം അവസാനിപ്പിക്കേണ്ടി വന്ന ഇദ്ദേഹം സാക്ഷരതാ മിഷന്‍ വഴിയാണ് ഏഴാം തരം വിജയിച്ചത്.
താന്‍ പത്താം ക്ലാസ് ജയിച്ചു കാണണമെന്നത് അമ്മയ്ക്ക് വലിയ ആഗ്രഹമായിരുന്നു. ചെറിയ പ്രായത്തില്‍ അതിന് കഴിഞ്ഞില്ലെന്നും അമ്മ മരിച്ചെങ്കിലും പത്താം ക്ലാസ് ജയിച്ച് അമ്മയുടെ ആഗ്രഹം സഫലീകരിക്കുകയാണ് ലക്ഷ്യമെന്ന് പറഞ്ഞാണ് ഗോപിദാസ് തന്നെ ആദ്യമായി സമീപിച്ചതെന്ന് ബ്ലോക്ക് നോഡല്‍ പ്രേരക് പ്രകാശ് ബാബു പറയുന്നു. 16ന് ആരംഭിക്കുന്ന പരീക്ഷ സെപ്റ്റംബര്‍ ഒന്നിന് അവസാനിക്കും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam