ഭര്‍ത്താവിനോട് വഴക്കിട്ട് ബിഹാറില്‍ നിന്ന് കേരളത്തിലെത്തിയ പ്രഭാദേവി നാട്ടിലേക്ക് മടങ്ങി

By Web TeamFirst Published Aug 13, 2021, 8:05 PM IST
Highlights

കുടുംബവഴക്കിനെ തുടര്‍ന്ന് നാടുവിട്ട 29 കാരിയായ പ്രഭാദേവിയെ കോഴിക്കോട്  മെഡിക്കല്‍ കോളേജ് പൊലീസ് ഈ മാസം അഞ്ചിനാണ് സാമൂഹ്യനീതി വകുപ്പിന്റെ വെള്ളിമാടുകുന്നുള്ള ഷോര്‍ട്ട് സ്റ്റേ ഹോമില്‍ എത്തിച്ചത്.
 

കോഴിക്കോട്: ബിഹാറില്‍ നിന്നും അവിചാരിതമായി കോഴിക്കോട്ടെത്തിയ പ്രഭാദേവി ഭര്‍ത്താവിനൊപ്പം നാട്ടിലേക്ക് മടങ്ങി. കുടുംബവഴക്കിനെ തുടര്‍ന്ന് നാടുവിട്ട 29 കാരിയായ പ്രഭാദേവിയെ കോഴിക്കോട്  മെഡിക്കല്‍ കോളേജ് പൊലീസ് ഈ മാസം അഞ്ചിനാണ് സാമൂഹ്യനീതി വകുപ്പിന്റെ വെള്ളിമാടുകുന്നുള്ള ഷോര്‍ട്ട് സ്റ്റേ ഹോമില്‍ എത്തിച്ചത്.   

കേന്ദ്ര ആഭ്യന്തര വകുപ്പ് മുന്‍ ജീവനക്കാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ ശിവന്‍ കോട്ടൂളി പ്രഭാദേവിയില്‍ നിന്നും ലഭിച്ച ചെറിയ വിവരങ്ങള്‍ വെച്ച്  ബിഹാറിലെ ഇവരുടെ പ്രദേശത്തെ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. നാടുവിട്ടും വഴിതെറ്റിയും മറ്റും കുടുംബത്തില്‍നിന്നും വേര്‍പെട്ട് അലയുന്ന നിരവധി പേരെ സ്വന്തം നാടുകളിലെത്തിച്ചയാളാണ് ഇദ്ദേഹം. കുടുംബ വഴക്കിനെ തുടര്‍ന്ന് പ്രഭാവതിയെ കാണാതായതോടെ പരാതി നല്‍കി ബന്ധുക്കള്‍ കാത്തിരിക്കുകയാണെന്ന് സ്റ്റേഷനില്‍നിന്ന് അറിയിച്ചു. ഫോണ്‍ വഴി വിശദവിവരം ലഭിച്ചതോടെ യുവതിയുടെ ഭര്‍ത്താവ് രാം ബാബു സിങ് കോഴിക്കോട്ട് എത്തുകയായിരുന്നു. ബീഹാറിലെ ചാപ്ര സ്വദേശികളായ ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ട്.

ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് കെ.എം. അഹമ്മദ് റഷീദ്, ഷോര്‍ട്ട് സ്റ്റേ ഹോം സൂപ്രണ്ട് പി.എം.നാരായണി, ശിവന്‍ കോട്ടൂളി, സംഗീത തുടങ്ങിയവര്‍ ചേര്‍ന്ന് ഇരുവരെയും യാത്രയാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!