പുതുവത്സര ദിനത്തിൽ വിവിധ വാഹനാപകടങ്ങളിൽ പരിക്കേറ്റ് 76 പേർ; സഹായവുമായി ഓടിയെത്തി കനിവ് 108 ആംബുലൻസുകൾ

Published : Jan 03, 2023, 08:37 AM IST
പുതുവത്സര ദിനത്തിൽ വിവിധ വാഹനാപകടങ്ങളിൽ പരിക്കേറ്റ് 76 പേർ; സഹായവുമായി ഓടിയെത്തി കനിവ് 108 ആംബുലൻസുകൾ

Synopsis

ജനുവരി ഒന്ന് പുലർച്ചെ 12 മണിമുതൽ രാത്രി 11.59 വരെയുള്ള കണക്കുകൾ പ്രകാരം തലസ്ഥാനത്ത് ആണ് വാഹനാപകടങ്ങളിൽ പരിക്കു പറ്റിയ ഏറ്റവും അധികം ആളുകൾക്ക് കനിവ് 108 ആംബുലൻസ് സേവനം എത്തിച്ചത്. 

തിരുവനന്തപുരം: പുതുവത്സര ദിനത്തിൽ സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളിൽ പരിക്ക് പറ്റിയ 76 പേർക്ക് അടിയന്തിര വൈദ്യ സഹായം ഒരുക്കി കനിവ് 108 ആംബുലൻസുകൾ. ജനുവരി ഒന്ന് പുലർച്ചെ 12 മണിമുതൽ രാത്രി 11.59 വരെയുള്ള കണക്കുകൾ പ്രകാരം തലസ്ഥാനത്ത് ആണ് വാഹനാപകടങ്ങളിൽ പരിക്കു പറ്റിയ ഏറ്റവും അധികം ആളുകൾക്ക് കനിവ് 108 ആംബുലൻസ് സേവനം എത്തിച്ചത്. വാഹനാപകടങ്ങളിൽ പരിക്ക് പറ്റിയ 36 പേർക്കാണ് തിരുവനന്തപുരത്ത് പുതുവർഷ ദിനത്തിൽ വൈദ്യസഹായം എത്തിച്ചത്. 

കൊല്ലം 4, പത്തനംതിട്ട 1, ആലപ്പുഴ 10, കോട്ടയം 3, ഇടുക്കി 5, എറണാകുളം 7, തൃശൂർ 5, കോഴിക്കോട് 5 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ വാഹനാപകടങ്ങളിൽ പരിക്ക് പറ്റിയവർക്ക് കനിവ് 108 ആംബുലൻസുകളുടെ അടിയന്തിര vaidya സഹായം ലഭ്യമാക്കിയത്. ഇതിന് പുറമെ വിവിധ ആശുപത്രികളിൽ വാഹനാപകടങ്ങളിൽ പരിക്ക് പറ്റി ചികിത്സ തേടിയ 57 പേരെ വിദഗ്ദ ചികിത്സകൾക്കായി മാറ്റുന്നതിന് കനിവ് 108 ആംബുലൻസുകളുടെ സേവനം ലഭ്യമാക്കാൻ സാധിച്ചതായി കനിവ് 108 ആംബുലൻസ് പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവീസസ് അറിയിച്ചു. 
 

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്