പ്രായപൂർത്തിയാകാത്ത 3 പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം; കട്ടപ്പനയില്‍ 76 കാരന്‍ പോക്സോ കേസില്‍ അറസ്റ്റില്‍

Published : Apr 28, 2022, 07:32 PM IST
പ്രായപൂർത്തിയാകാത്ത 3 പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം; കട്ടപ്പനയില്‍ 76 കാരന്‍ പോക്സോ കേസില്‍ അറസ്റ്റില്‍

Synopsis

കുട്ടികളുടെ മാതാപിതാക്കൾ ചൈൽഡ്ലൈനിൽ നൽകിയ പരാതിയെ തുടർന്നാണ്  പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്

ഇടുക്കി: സഹോദരങ്ങൾ അടക്കം പ്രായപൂർത്തിയാകാത്ത മൂന്നു പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച എഴുപത്തിയാറുകാരനെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന പേഴുംകവല തെക്കേൽ പാപ്പച്ചൻ എന്നു വിളിക്കുന്ന വർഗ്ഗീസ്  ആണ് പിടിയിലായത്. ഈസ്റ്റർ ദിവസങ്ങളിലാണ് പരിചയത്തിലുള്ള പതിമൂന്നും, ഒൻപതും വയസ്സുള്ള സഹോദരിമാരെയും, മറ്റൊരു ഒൻപതുകാരിയേയും ഉപദ്രവിച്ചത്.

തുടർന്ന് പെൺകുട്ടികൾ ഇക്കാര്യം വീട്ടുകാരെ അറിയിച്ചു.  കുട്ടികളുടെ മാതാപിതാക്കൾ ചൈൽഡ്ലൈനിൽ നൽകിയ പരാതിയെ തുടർന്നാണ്  പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഡി വൈ എസ് പി വി. എ നിഷാദ് മോന്റെ നിർദ്ദേശപ്രകാരം എസ്ഐ കെ.ദിലീപ്കുമാർ പ്രതിയെ ബുധനാഴ്ച്ച പോക്സോ കേസ് ചുമത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എ.എസ് ഐ ഹരികുമാർ ,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ റ്റി.വി റെജിമോൻ ,സുമേഷ് തങ്കപ്പൻ ,പ്രദീപ് കെ.പി ,സുരേഷ് ബി ആന്റോ ,വനിതാ ഉദ്യോഗസ്ഥരായ വി.റസിയ,സന്ധ്യ ,പ്രീതി എന്നിവരും സംഘത്തിലുണ്ടായി രുന്നു. കോടതിയിൽ ഹാജരാക്കിയ പാപ്പച്ചനെ റിമാൻഡ് ചെയ്തു. 

ഭര്‍തൃവീട്ടില്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു

കട്ടപ്പന: ഭര്‍തൃവീട്ടില്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വണ്ടന്‍മേട് ആമയാര്‍ രാംമുറ്റത്തില്‍ സുമന്‍റെ ഭാര്യ സുമിഷ (24) ആണ് മരിച്ചത്. കഴിഞ്ഞ 21നായിരുന്നു സുമിഷയെ ഭര്‍തൃവീട്ടില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയക്ക് 12 മണിയോടെയാണ് മരണം സംഭവിച്ചത്.

നാല് വര്‍ഷം മുമ്പാണ് സുമിഷയും സുമനും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവര്‍ക്കും രണ്ടും, ഒന്നും വയസുള്ള കുട്ടികളുണ്ട്. ഭര്‍ത്താവുമായി സുമിഷയ്ക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതായും ഇതിനെ തുടര്‍ന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം വ്യാഴാഴ്ച്ച പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വർക്ക് ഷോപ്പിൽ സ്‌കൂട്ടറിൻ്റെ തകരാർ പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ തീപ്പൊരി; ലീക്കായ പെട്രോളിന് തീപിടിച്ചു; അഗ്നിരക്ഷാ സേനയെത്തി അണച്ചു
മൃതസഞ്ജീവനി തുണയായി, ശബരിമലയിൽ മരിച്ച ജയിൽ ഉദ്യോഗസ്ഥന്റെ കൈകളുമായി 23 വയസുകാരൻ ജീവിതത്തിലേക്ക്