ഭാര്യ നാമം ചൊല്ലാൻ പോയപ്പോൾ മുറിയിൽ കയറി മണ്ണണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്ത് 76കാരൻ, സംഭവം ആലപ്പുഴയിൽ

Published : Aug 05, 2025, 02:17 PM IST
suicide

Synopsis

വീടിനുള്ളിൽ ഗൃഹനാഥൻ തീ കൊളുത്തി ആത്മഹത്യ ചെയ്തു. വള്ളികുന്നം വട്ടക്കാട് ദിലീപ് ഭവനത്തിൽ ധർമ്മജൻ (76) ആണ് ആത്മഹത്യ ചെയ്തത്.

വള്ളിക്കുന്നം: വീടിനുള്ളിൽ ഗൃഹനാഥൻ തീ കൊളുത്തി ആത്മഹത്യ ചെയ്തു. വള്ളികുന്നം വട്ടക്കാട് ദിലീപ് ഭവനത്തിൽ ധർമ്മജൻ (76) ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞദിവസം വൈകിട്ട് 7.30 ഓടെ ആയിരുന്നു സംഭവം. ഭാര്യയും ധർമ്മജനും തനിച്ചായിരുന്നു താമസം. 

വൈകുന്നേരം ഭാര്യ നന്ദിനി നാമം ചൊല്ലുവാൻ പോയ നേരത്ത് മുറിയിൽ കയറി മണ്ണണ്ണ ഒഴിച്ചു ആത്മഹത്യ ചെയ്യുകയായിരുന്നു. കായംകുളത്തു നിന്നും ഫയർഫോഴ്സും, വള്ളികുന്നം പൊലിസും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. നിലവിൽ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു