കോഴിക്കോട് ജില്ലയില്‍ 7788 പേര്‍ നിരീക്ഷണത്തില്‍; 2474 പേര്‍ പ്രവാസികള്‍

By Web TeamFirst Published Jun 1, 2020, 10:48 PM IST
Highlights

ഇന്ന് പുതുതായി വന്ന 18 പേര്‍ ഉള്‍പ്പെടെ 110 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്

കോഴിക്കോട്: ജില്ലയില്‍ തിങ്കളാഴ്‌ച പുതുതായി വന്ന 454 പേര്‍ ഉള്‍പ്പെടെ 7788 പേര്‍ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ജയശ്രീ. ഇതുവരെ 30816 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 18 പേര്‍ ഉള്‍പ്പെടെ 110 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 80 പേര്‍ മെഡിക്കല്‍ കോളേജിലും 30 പേര്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 22 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.  
   
ഇന്ന് വന്ന 223 പേര്‍ ഉള്‍പ്പെടെ ആകെ 2474 പ്രവാസികളാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 597 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് കെയര്‍ സെന്ററുകളിലും 1849 പേര്‍ വീടുകളിലും 28 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 129 പേര്‍ ഗര്‍ഭിണികളാണ്. 
 
ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്‌ക്രീനിംഗ്, ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ നാല് പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി. 327 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി. 2444 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 7062 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.

Read more: കൊവിഡ്: ​ഗുരു​ഗ്രാമിൽ ആത്മഹത്യക്ക് ശ്രമിച്ച മലയാളി നഴ്സ് മരിച്ചു

click me!